Friday, December 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപ്രതിപക്ഷത്തിനെതിരെ മോദി

പ്രതിപക്ഷത്തിനെതിരെ മോദി

ഭോപ്പാല്‍: വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെ ജാ​ഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വന്തമായി ഒരു ഗ്യാരണ്ടിയും ഇല്ലാത്തവരാണ് ജനങ്ങളുടെ മുന്നിലേക്ക് പുതിയ പദ്ധതികളുമായി വരുന്നതെന്നും പ്രതിപക്ഷ പാർട്ടികളെ ഉന്നംവച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. മധ്യപ്രദേശിലെ ശഹ്‌ഡോലിൽ ഒരു ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺ​ഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ നൽകുന്ന വ്യാജ വാ​ഗ്ദാനങ്ങൾക്ക് എതിരെ ജാ​ഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അഴിമതി രഹിതഭരണം പോലും ഉറപ്പ് നൽകാൻ സാധിക്കാത്തവരാണ് ഇവർ. പരസ്പരം പഴിചാരുന്നവരെല്ലാം ഒന്നിക്കുകയാണെന്നും പട്നയിൽ നടന്ന പ്രതിപക്ഷ യോ​ഗത്തെ ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദേഹം പരിഹസിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments