Sunday, December 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഅമ്മയുടെ പ്രസിഡന്റ് പദവിയിൽ നടൻ മോഹൻലാൽ തുടരും

അമ്മയുടെ പ്രസിഡന്റ് പദവിയിൽ നടൻ മോഹൻലാൽ തുടരും

കൊച്ചി :മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് പദവിയിൽ നടൻ മോഹൻലാൽ തുടരും. ഈ പദവിയിൽ അദ്ദേഹത്തിന് ഇത് മൂന്നാമൂഴമാണ്. അതേസമയം, ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് പദവികളിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ മാസം 30ന് നടക്കും. കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിലാണ് തിരഞ്ഞെടുപ്പ് നടക്കുക. വോട്ടിങ് അവകാശമുള്ള 506 അംഗങ്ങളാണ് അമ്മയിലുള്ളത്.

ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, കുക്കു പരമേശ്വരൻ എന്നിവർ പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക കൊടുത്തിരുന്നു. ഇതു കൂടാതെ, ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയൻ ചേർത്തലയും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അനൂപ് ചന്ദ്രനും പത്രിക നൽകിയിരുന്നു. ഇത്തവണ ഒഴിയാൻ താൽപര്യം പ്രകടിപ്പിച്ച മോഹൻലാലിനെ, മത്സരം ഉണ്ടാകുമെന്ന സാഹചര്യത്തിൽ ചുമതല തുടർന്നും നിർവഹിക്കാൻ അംഗങ്ങൾ പ്രേരിപ്പിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ അദ്ദേഹത്തിനെതിരെ മത്സരിക്കുന്നത് ഉചിതമല്ലെന്നു മറ്റംഗങ്ങൾ അറിയിച്ചതിനെത്തുടർന്നാണ് ഇവർ പത്രിക പിൻവലിച്ചതെന്നാണ് വിവരം. എന്നാൽ മറ്റ് പദവികളിലേക്ക് മത്സരിക്കാനുള്ള തീരുമാനത്തിൽ ‘ഈ വിമത പക്ഷം’ ഉറച്ചുനിൽക്കുകയും ചെയ്തു. പത്രികാ സമർപ്പണത്തിന്റെ സമയം കഴിഞ്ഞപ്പോൾ പ്രസിഡന്റ് സ്ഥാനത്ത് മോഹന്‍ലാല്‍ മാത്രമാണ് ഉണ്ടായത്.

സിദ്ധിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് ജനറൽ സെക്രട്ടറി പദവിയിലേക്ക് മത്സരിക്കുന്നത്. ജനറൽ സെക്രട്ടറി പദവിയിലേക്കുള്ള മത്സരം കടുത്തതായിരിക്കും എന്നാണ് കരുതുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments