കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹമെന്ന് നടൻ മോഹൻലാൽ. താൻ ഒരിക്കലും ചോദ്യങ്ങളില്‍ നിന്നും ഒളിച്ചോടിയിട്ടില്ലെന്നും മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു. താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തു നിന്നും രാജിവെച്ചതിനു ശേഷം മോഹൻലാൽ നടത്തുന്ന ആദ്യ പ്രതികരണമാണിത്. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം. ഒരാളോ ഒരു സംഘടനയോ ക്രൂശിക്കപ്പെടരുത്.
എല്ലാ മേഖലയിലും ഇത്തരം കമ്മിറ്റികൾ വേണം. ഹേമ കമ്മിറ്റിക്ക് മുമ്പാകെ രണ്ട് തവണ മൊഴി നൽകാൻ പോയിട്ടുണ്ട്. അവർ ചോദിച്ചതിനെല്ലാം മംറുപടി നൽകി. ഒരു ഭാഗം മാത്രം ഫോക്കസ് ചെയ്ത് മലയാള സിനിമയെ തകർക്കരുത്. അന്വേഷണം നടക്കട്ടെയെന്നും മോഹൻലാൽ.