കൊച്ചി: യുഎസ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍. 10 പൈസ കൂടി ഇടിഞ്ഞ് 83.14 രൂപയാണ് ഡോളറുമായുള്ള വിനിമയ നിരക്ക്. ഇത് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന മൂല്യമാണ്. ഡോളറിന്റെ മുന്നേറ്റത്തിനൊപ്പം ക്രൂഡ് ഓയില്‍ വിലയിലും കുതിപ്പുണ്ടായതോടെയാണ് രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞത്.
ആറു മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് യുഎസ് ഡോളര്‍ കുതിച്ചത് രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടാക്കി. ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധനവും രൂപയെ പ്രതികൂലമായി ബാധിച്ചെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഡോളറുമായുള്ള വിനിമയത്തില്‍ ഏറ്റവും ദുര്‍ബലമായ കറന്സികളിലൊന്നാണു രൂപ. ഇന്ന് വ്യാപാരം ആരംഭിച്ചതുതന്നെ 83.08 രൂപ നിലവാരത്തിലായിരുന്നു. തുടര്‍ന്ന് 83.02 രൂപ വരെ താഴ്ന്നെങ്കിലും ഒരു ഘട്ടത്തില്‍ ഇത് 83.18 ആയി ഉയര്‍ന്നു. ഒടുവില്‍ 83.14ലാണ് അവസാനിച്ചത്.