ന്യൂഡൽഹി: മലയാളത്തിന്റെ മഹാ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകി രാജ്യത്തിന്റെ ആദരം. ഹോക്കി താരം പി ആർ ശ്രീജേഷ് പത്മഭൂഷണ് അർഹനായി. ഫുട്‌ബോൾ താരം ഐ എം വിജയൻ, സംഗീതജ്ഞ കെ ഓമനക്കുട്ടി എന്നിവർ പത്മശ്രീക്ക് അർഹരായി.നടി ശോഭനയും നടൻ അജിത് കുമാറും പത്മഭൂഷണ് അർഹരായി.ഹൃദ്രാഗ വിദഗ്ധനായ ഡോക്ടർ ജോസ് ചാക്കോ പെരിയപ്പുറം പത്മഭൂഷണ് അർഹനായി. ബിഹാർ മുൻ മുഖ്യമന്ത്രി സുശീൽ കുമാർ മോദിക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകി ആദരിച്ചു. ജപ്പാൻ ബിസിനസുകാരനും സുസുക്കി മോട്ടോർ കോർപ്പറേഷന്റെ മുൻ ചെയർമാനുമായിരുന്ന ഒസാമു സുസുക്കി, ശാരദ സിൻഹ എന്നിവരേയും രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചു.31 പേർക്കാണ് ഇത്തവണ പത്മശ്രീ പുരസ്‌കാരം. 19 പേർ പത്മഭൂഷണ് അർഹരായി. തമിഴ്‌നാട്ടിൽ നിന്നുള്ള വാദ്യ സംഗീതഞ്ജൻ വേലു ആശാൻ, പാരാ അത്‌ലറ്റ് ഹർവീന്ദ്രർ സിങ്ങ്, നടോടി ഗായിക ബാട്ടുൽ ബീഗം, സ്വാതന്ത്ര്യ സമര സേനാനി ലീബാ ലോ ബോ സർദേശായി എന്നിവർ ഉൾപ്പെടെ 31 പേർക്കാണ് പത്മശ്രീ. ഗായകൻ അർജിത് സിങ്ങ്, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആർ അശ്വിൻ എന്നിവരും പത്മശ്രീക്ക് അർഹരായി.
മഹാ സാഹിത്യകാരൻ എം.ടിക്ക് പത്മവിഭൂഷൻ; പി ആർ ശ്രീജേഷിന് പത്മഭൂഷൺ; ഐ എം വിജയനും ഓമനക്കുട്ടിക്കും പത്മശ്രീനടി ശോഭനയ്ക്കും നടൻ അജിത് കുമാറിനും പത്മഭൂഷൺ
RELATED ARTICLES