തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ ആരോപണ വിധേയനായ കൊല്ലം എം.എൽ.എ എം. മുകേഷ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധം ഇന്ന് നടക്കും. മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ പോളയതോട് നിന്നും മുകേഷിന്റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. മുകേഷിന്റെ രാജി ആവശ്യപ്പെട്ട് യുവമോർച്ച കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലും മുകേഷിന്റെ വീട്ടിലേക്ക് മാർച്ച് നടത്തും.
അതേസമയം സർക്കാർ രൂപീകരിച്ച അന്വേഷണസംഘത്തിന് മുന്നിൽ അതിജീവിത മുകേഷിനെതിരെ മൊഴി നൽകിയാൽ കേസെടുക്കേണ്ടി വരും. നിയമ നടപടികളിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് അന്വേഷണ സംഘത്തിന് മുഖ്യമന്ത്രി നൽകിയിരിക്കുന്ന നിർദേശം. റിപ്പോർട്ടിനു മുൻപും ശേഷവും എന്ന നിലയിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. മലയാള സിനിമയിലെ രണ്ട് അതികയന്മാർ ഇതിനോടകം തന്നെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് രാജിവച്ചു കഴിഞ്ഞു