Friday, January 10, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsലൈംഗികത്തൊഴിൽ കുറ്റകരമല്ലെന്നു മുംബൈ കോടതി

ലൈംഗികത്തൊഴിൽ കുറ്റകരമല്ലെന്നു മുംബൈ കോടതി

മുംബൈ : ലൈംഗികത്തൊഴിൽ കുറ്റകരമല്ലെന്നു മുംബൈ കോടതി. റെയ്ഡിനിടെ പിടികൂടി ഷെൽട്ടർ ഹോമിൽ താമസിപ്പിച്ചിരുന്ന ലൈംഗിക തൊഴിലാളിയായ 34 വയസ്സുകാരിയെ സ്വതന്ത്രയാക്കാൻ നിർദേശിച്ചുള്ള ഉത്തരവിലാണ് മുംബൈ സെഷൻസ് കോടതിയുടെ നിർണായക നിരീക്ഷണം.

പൊതുസ്ഥലത്ത് ഒരാൾ ലൈംഗികത്തൊഴിലിൽ ഏർപ്പെട്ട് മറ്റുള്ളവർക്കു ശല്യമാകുമ്പോഴാണു കുറ്റകരമാകുന്നതെന്നും കോടതി വ്യക്തമാക്കി. പൊലീസ് കസ്റ്റഡിയിലായ യുവതിയെ ഷെൽട്ടർ ഹോമിൽ ഒരു വർഷത്തോളം സംരക്ഷിക്കണമെന്ന് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടതിനെതിരെ ആയിരുന്നു ഹർജി. മുളുന്ദിൽ ഫെബ്രുവരിയിൽ നടന്ന റെയ്ഡിലാണ് യുവതിയെ കസ്റ്റഡിയിൽ എടുത്തത്.

‘‘അവർ മുതിർന്നയാളാണ്. അകാരണമായാണ് തടവിലാക്കിയതെങ്കിൽ അവകാശം ഹനിക്കപ്പെട്ടെന്നു പറയേണ്ടി വരും. പൊതുസ്ഥലത്തു ലൈംഗികത്തൊഴിൽ ചെയ്തതായി പൊലീസ് റിപ്പോർട്ടിൽ പറയുന്നില്ല. യുവതിക്ക് എവിടെയും പോകാനുള്ള സ്വാതന്ത്ര്യമുണ്ട്’’– കോടതി പറഞ്ഞു. യുവതിയെ സ്വതന്ത്രയാക്കിയാൽ വീണ്ടും ലൈംഗിക തൊഴിലിൽ ഏർപ്പെട്ടേക്കുമെന്നു സർക്കാർ വാദിച്ചെങ്കിലും കോടതി കണക്കിലെടുത്തില്ല.

യുവതിക്ക് രണ്ടു മക്കളുണ്ടെന്നും കുട്ടികൾക്ക് അമ്മയെ ആവശ്യമുണ്ടെന്നും ഷെൽട്ടർ ഹോമിൽ തടങ്കലിൽ വയ്ക്കുന്നത് അവകാശ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. താൻ അസാന്മാർഗികമായി ഒന്നും ചെയ്തില്ലെന്നു യുവതി പറഞ്ഞു. തന്റെ ഭാഗം കേൾക്കാതെ യാന്ത്രികമായാണു മജിസ്ട്രേറ്റ് കോടതി വിധി പറഞ്ഞത്. ഇന്ത്യൻ പൗര എന്നനിലയിൽ രാജ്യത്തെവിടെയും സഞ്ചരിക്കാൻ ഭരണഘടന അവകാശം തരുന്നുണ്ടെന്നും യുവതി വാദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com