Friday, December 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsതൃശ്ശൂരിലെ തിരഞ്ഞെടുപ്പ് പരാജയം :കെ. മുരളീധരന്റെ പ്രവർത്തനങ്ങളെക്കുറിച്ചും പരാതികൾ

തൃശ്ശൂരിലെ തിരഞ്ഞെടുപ്പ് പരാജയം :കെ. മുരളീധരന്റെ പ്രവർത്തനങ്ങളെക്കുറിച്ചും പരാതികൾ

തൃശ്ശൂർ : തൃശ്ശൂരിലെ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ കെ.പി.സി.സി. നിയോഗിച്ച മൂന്നംഗസമിതിയുടെ രണ്ടാംഘട്ട സിറ്റിങ്‌ നടന്നു. ആദ്യഘട്ടത്തിൽ കുറ്റംചാർത്തപ്പെട്ട നേതാക്കന്മാർക്കെതിരേയുള്ള വിമർശനങ്ങൾക്ക് കനം കൂടി. ടി.എൻ. പ്രതാപനും അനിൽ അക്കരയും ജോസ് വള്ളൂരും എം.പി. വിൻസെന്റുമെല്ലാം ചുമതല നിറവേറ്റുന്നതിൽ പരാജയപ്പെട്ടെന്നുള്ള കുറ്റപ്പെടുത്തലുകളാണധികവും. സ്ഥാനാർഥിയായിരുന്ന കെ. മുരളീധരന്റെ പ്രവർത്തനങ്ങളെക്കുറിച്ചും പരാതികൾ ഉയർന്നിട്ടുണ്ട്.

1275 ബൂത്തുകളിൽ പാർട്ടി മൂന്നാംസ്ഥാനത്തെത്തിയ 620 ഇടത്തെ ചുമതലക്കാരായ നേതാക്കൾക്കെതിരേ നടപടി വേണമെന്ന ആവശ്യവും ഉയർന്നു. തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തിൽ വലിയ വീഴ്ചകൾ സംഭവിച്ചതായാണ് ഒരു കൂട്ടരുടെ ആരോപണം. അയൽമണ്ഡലമായ ആലത്തൂരിലെ സ്ഥാനാർഥി രമ്യാ ഹരിദാസ് താഴെത്തട്ടിലെ പ്രവർത്തനങ്ങൾക്ക് കൊടുത്ത പണംപോലും തൃശ്ശൂരിൽ നൽകിയില്ലെന്ന് പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments