മസ്‌കത്ത് : മസ്‌കത്ത് ഇന്ത്യൻ സ്‌കൂളിൽ ഒന്നും രണ്ട് ക്ലാസുകളിലെ വിദ്യാർഥികൾക്കായി ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റ് ആരംഭിച്ചു. ദാര്‍സൈത്തിലെ സ്‌കൂളിന്‍റെ പ്രധാന ക്യാംപസിൽ ഉച്ചക്ക് 1.30 മുതൽ വൈകുന്നേരം 5.45 വരെയാണ് ഈ ക്ലാസുകൾ നടക്കുക.
പ്രവേശനം ആഗ്രഹിക്കുന്നവർ ഇന്ത്യൻ സ്‌കൂൾ ബോർഡ് പോർട്ടലിൽ റജിസ്റ്റർ ചെയ്ത് സ്‌കൂൾ ഓഫിസിൽ നേരിട്ട് അപേക്ഷ നൽകണം. രാവിലെ 7.30 മുതൽ ഉച്ചക്ക് 2.30 വരെയാണ് ഓഫിസ് സമയം. കൂടുതൽ വിവരങ്ങൾക്ക് സ്‌കൂൾ അഡ്മിഷൻ സെല്ലുമായി ബന്ധപ്പെടാം.
ദാര്‍സൈത്ത് ഇന്ത്യൻ സ്‌കൂളിലും പുതിയ അധ്യായന വർഷം ആഫ്റ്റർനൂൺ ഷിഫ്റ്റ് ആരംഭിച്ചിരുന്നു. ഒന്ന് മുതൽ അഞ്ചാം തരം വരെയുള്ള ക്ലാസുകളിലാണ് ഷിഫ്റ്റ് സൗകര്യമൊരുക്കിയിട്ടുള്ളത്. ഉച്ചക്ക് 1.15 മുതൽ വൈകീട്ട് 5.30 വരെയാണ് ക്ലാസ് സമയം. നിലവിലെ വിദ്യാർഥികളിലും ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റിലേക്ക് മാറാന്‍ അഗ്രഹിക്കുന്നവർക്കും രണ്ട് സ്‌കൂളുകളിലും അവസരം ഒരുക്കിയിട്ടുണ്ട്. ഈ പുതിയ ഷിഫ്റ്റ് സംവിധാനത്തിലൂടെ കൂടുതൽ പ്രവാസി വിദ്യാർഥികൾക്ക് മസ്‌കത്ത് ഇന്ത്യൻ സ്‌കൂളിൽ പഠിക്കാനുള്ള അവസരം ലഭിക്കും.