മസ്‌കത്ത്: ചൂട് കനത്തതോടെ മസ്‌കത്തിലെ വിവിധ ഇന്ത്യൻ സ്‌കൂളുകൾ പഠനം ഓൺലൈൻ ക്ലാസുകളിലേക്ക് മാറ്റുന്നു. അടുത്ത ആഴ്ച അവധി തുടങ്ങാനിരിക്കെയാണ് താൽകാലികമായി ഓൺലൈൻ പഠനം തെരഞ്ഞെടുത്തിരിക്കുന്നത്. ഒമാനിലെ വിവിധ പ്രദേശങ്ങളിൽ 50 ഡിഗ്രി സെൽഷ്യസിനടുത്താണ് താപനില രേഖപ്പെടുത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം വിദ്യാർഥികൾക്കും അധ്യാപകർക്കും മറ്റ് ജീവനകാർക്കും സഹായകമാകുമെന്നാണ് കരുതുന്നത്.
സമയത്തിൽ പുനഃക്രമീകരികണം നടത്തിയാണ് ഇന്ത്യൻ സ്‌കൂൾ മസ്‌കത്ത് ചൂടിനെ പ്രതിരോധിക്കാനായി സംവിധാനം ഒരുക്കിയിട്ടുള്ളത്. കെ.ജി ഒന്ന്, കെ.ജി രണ്ട് ക്ലാസുകളിൽ രാവിലെ 8.15 മുതൽ 10.30,വരെയും ഒന്ന് മുതൽ നാലുവരെ ക്ലാസുകളിൽ രാവിലെ 7.50 മുതൽ 12 വരെയും അഞ്ചിന് മുകളിൽ ക്ലാസുകളിൽ രാവിലെ 7.10 മുതൽ ഉച്ചക്ക് 12 വരെയായിരിക്കും പഠനം. ഇന്ത്യൻ സ്‌കൂൾ ദാർസൈത്ത് മൂന്ന് മുതൽ പന്ത്രണ്ടുവരെയുള്ള ക്ലാസുകളിൽ ഓൺലൈൻ പഠനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.