മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മുഖം തിരിച്ചറിയുന്ന പുതിയ ഇ ഗേറ്റ് ഉടൻ പ്രവർത്തനം ആരംഭിക്കും. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഈ സംവിധാനം ഈ ആഴ്ച തന്നെ നടപ്പിൽ വരും. പഴയ ഇ ഗേറ്റിൽനിന്നും വ്യത്യസ്തമായി പുതിയ ഗേറ്റുകൾ മുഖം കൊണ്ട് തിരിച്ചറിയുന്നവയായിരിക്കുമെന്ന് ഒമാൻ എയർപോർട്ട് സി.ഇ.ഒ ശൈഖ് ഐമൻ അൽ ഹൂത്തി പറഞ്ഞു. ആഗമന, പുറപ്പെടൽ വിഭാഗങ്ങളിലായി ഇത്തരം 18 ഗേറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. മറ്റ് നിരവധി സാങ്കേതിക വിദ്യയും വിമാനത്താവളത്തിൽ സജ്ജമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വദേശികൾക്കും വിദേശികൾക്കും പാസ്പോട്ട് കാണിക്കാതെ പുതിയ ഗേറ്റ് ഉപയോഗപ്പെടുത്തി ഒമാനിൽ പ്രവേശിക്കാൻ കഴിയും. ഒമാനിൽ സന്ദർശക വിസയിൽ എത്തുന്നവർക്ക് പഴയ നടപടി ക്രമങ്ങൾ തന്നെയായിരിക്കും.
മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മുഖം തിരിച്ചറിയുന്ന ഇ ഗേറ്റ് സംവിധാനം വരുന്നു
RELATED ARTICLES