മസ്കത്ത്: വായനയുടെ വസന്തം വിരിയിച്ച് മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയുടെ ഇരുപത്തി എട്ടാമത് പതിപ്പിന്ന് തുടക്കമായി. മാർച്ച് രണ്ടുവരെ നടക്കുന്ന മേളയിൽ 34 രാജ്യങ്ങളിൽ നിന്നായി 847 പ്രസാധക സ്ഥാപനങ്ങളാണ് പങ്കെടുക്കുന്നത്. ഒമാൻ കൺവെൻഷൻ ആന്റ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന പുസ്തകമേളയിൽ രാവിലെ പത്ത് മുതൽ രാത്രി പത്തുവരെയായിരിക്കും പ്രവേശന സമയം. വെള്ളി, ശനി ഒഴികെയുള്ള ദിവസങ്ങളിൽ ഉച്ചക്ക് ഒരുമണിവരെ സ്കൂൾ വിദ്യാർഥികൾക്കായിരിക്കും മുൻഗണന.
എൻഡോവ്‌മെന്റ്, മതകാര്യ മന്ത്രി ഡോ. മുഹമ്മദ് സഈദ് അൽ മമാരിയുടെ നേതൃത്വത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകൾ. ദാഹിറയാണ് ഈ വർഷത്തെ അതിഥി ഗവർണറേറ്റ്. ദാഹിറയുടെ ബൗദ്ധിക സാംസ്കാരിക ചരിത്രം പ്രദർശിപ്പിക്കുന്നതിന് പ്രത്യേക പവലിയനും പരിപാടികളും വരുദിവസങ്ങളിൽ അരങ്ങേറും.