Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമസ്‌കത്ത് നൈറ്റ് ഫെസ്റ്റിവല്‍ ഡിസംബര്‍ 23 മുതല്‍

മസ്‌കത്ത് നൈറ്റ് ഫെസ്റ്റിവല്‍ ഡിസംബര്‍ 23 മുതല്‍

മസ്‌കത്ത് : മസ്‌കത്ത് നൈറ്റ് ഫെസ്റ്റിവല്‍ ഡിസംബര്‍ 23 മുതല്‍ ജനുവരി 21 വരെ നടക്കും. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത പരിപാടികളോടെ ഫെസ്റ്റിവല്‍ അരങ്ങേറുമെന്ന് നഗരസഭ അറിയിച്ചു.

ഫെസ്റ്റിവലിന്റെ ഭാഗമാകാന്‍ താൽപര്യമുള്ള കമ്പനികള്‍ക്ക് ടെന്‍ഡര്‍ രേഖകള്‍ കൈപ്പറ്റുന്നതിനുള്ള സമയപരിധി ഈ മാസം 13 ആയി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ഒക്ടോബര്‍ 20ന് മുമ്പ് ടെന്‍ഡര്‍ സമര്‍പ്പിക്കണം.

പരസ്യ സ്‌ക്രീനുകളുടെ വിതരണം, ഇന്‍സ്റ്റാളേഷന്‍, ഖുറം നാച്ചുറല്‍ പാര്‍ക്ക്, നസീം പാര്‍ക്ക്, ആമിറാത്ത് പാര്‍ക്ക് എന്നിവിടങ്ങളിലെ തിയേറ്ററുകളുടെ പ്രവര്‍ത്തനം, ഇതിന്റെ രൂപകല്‍പ്പനയും നിര്‍മ്മാണവും എന്നിവയാണ് പ്രധാന ടെന്‍ഡറുകളില്‍ ഉള്‍പ്പെടുന്നത്. കൂടാതെ, ഡ്രോണ്‍ ഡിസ്‌പ്ലേ, പ്രവര്‍ത്തിപ്പിക്കല്‍, വിനോദ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കല്‍ എന്നിവയ്ക്കും  ടെന്‍ഡറുകള്‍ ലഭ്യമാണ്. താൽപര്യമുള്ള കമ്പനികള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ഇടെന്‍ഡറിങ് വെബ്‌സൈറ്റ് വഴി ബിഡ് സമര്‍പ്പിക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments