Wednesday, November 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഇന്ത്യന്‍ വിപണിയിലേക്ക് ഇലോൺ മസ്കിന്റെ ഇലക്ട്രിക് കാർ നിർമാണ കമ്പനി ടെസ്‌ല വരുന്നു

ഇന്ത്യന്‍ വിപണിയിലേക്ക് ഇലോൺ മസ്കിന്റെ ഇലക്ട്രിക് കാർ നിർമാണ കമ്പനി ടെസ്‌ല വരുന്നു

ന്യൂഡൽഹി : ഇന്ത്യന്‍ വിപണിയിലേക്ക് ഇലോൺ മസ്കിന്റെ ഇലക്ട്രിക് കാർ നിർമാണ കമ്പനി ടെസ്‌ലയുടെ മാസ് എന്‍ട്രി ഉടൻ. ടെസ്‌ലയുമായുള്ള കരാർ വൈകാതെത്തന്നെ യാഥാർഥ്യമാകുമെന്നാണു റിപ്പോർട്ട്. യുഎസ് വാഹന നിർമാതാക്കളായ ടെസ്‌‍ലയുടെ കാറുകൾ അടുത്ത വർഷത്തോടെ ഇന്ത്യയിലെത്തുമ്പോൾ വിപണിയിൽ മത്സരമേറും.

ജനുവരിയിൽ ഗുജറാത്തിൽ നടക്കാനിരിക്കുന്ന ‘വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടി’യിൽ ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടായേക്കുമെന്നു ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ചർച്ചകൾ പുരോഗമിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നത്. 2024ൽ വൈദ്യുത കാറുകൾ ഇന്ത്യയിലേക്കു കയറ്റുമതി ചെയ്യാനാരംഭിക്കുന്ന ടെസ്‍‌ല, രണ്ടു വർഷത്തിനകം ഇവിടെ നിര്‍മാണ ഫാക്ടറി സ്ഥാപിക്കുമെന്നാണു വിവരം.

ഗുജറാത്തിനു പുറമെ മഹാരാഷ്ട്രയും തമിഴ്‌നാടും ടെസ്‌‍ലയുടെ പരിഗണനയിലുണ്ട്. മൂന്നു സംസ്ഥാനങ്ങളിലും മികച്ച അടിസ്ഥാന സൗകര്യങ്ങളും വൈദ്യുത വാഹനങ്ങളുടെ വിപണിക്കും കയറ്റുമതിക്കും അനുകൂല സാഹചര്യങ്ങളും ഉള്ളതാണു കാരണം. കുറഞ്ഞത് 2 ബില്യൻ ഡോളർ തുടക്കത്തിലേ ടെസ്‌ല നിക്ഷേപിക്കുമെന്നാണു കരുതുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments