ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നു സർവേ റിപ്പോർട്ട്. യുഎസ് ആസ്ഥാനമായുള്ള കൺസൽറ്റിങ് സ്ഥാപനമായ ‘മോണിങ് കൺസൽറ്റ്’ നടത്തിയ സർവേയിലാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അടക്കമുള്ള ലോക നേതാക്കളെ പിന്തള്ളി മോദി മുന്നിലെത്തിയത്.
ജനുവരി 26 മുതൽ 31 വരെയായിരുന്നു സർവേ. മെക്സിക്കൻ പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രാദോർ, സ്വിസ് പ്രസിഡന്റ് അലൻ ബെർസെ എന്നിവരാണു രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ബൈഡൻ ഏഴാമതാണ്. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് പന്ത്രണ്ടാമത്.