Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഓസ്ട്രേലിയയിൽ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മോദി

ഓസ്ട്രേലിയയിൽ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മോദി

ന്യൂഡൽഹി : ഓസ്ട്രേലിയയിലെ ക്ഷേത്രങ്ങൾക്കു നേരെ ഖലിസ്ഥാൻ വാദികളുടെ നേതൃത്വത്തിൽ നടക്കുന്ന ആക്രമണങ്ങളിലുള്ള ആശങ്ക പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസിനെ അറിയിച്ചു. സംയുക്ത വാർത്താ സമ്മേളനത്തിൽ മോദി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യക്കാരുടെ ജീവനും സുരക്ഷയും ഉറപ്പുവരുത്തണമെന്ന് മോദി ആവശ്യപ്പെട്ടു.

ഓസ്ട്രേലിയയുടെ വികസനത്തിൽ വലിയ പങ്കുവഹിക്കുന്നവരാണ് അവിടത്തെ ഇന്ത്യൻ സമൂഹമെന്ന് അംഗീകരിച്ച ഓസീസ് പ്രധാനമന്ത്രി ഇക്കാര്യത്തിൽ സാധ്യമായ എല്ലാ നടപടികളും ഉറപ്പു വരുത്തുമെന്ന് പറഞ്ഞു. ഓസ്ട്രേലിയയിൽ ഖലിസ്ഥാൻ അനുകൂലികൾ നടത്തുന്ന ഇന്ത്യ വിരുദ്ധ പ്രചാരണവും ചർച്ചയിൽ ഉന്നയിക്കപ്പെട്ടുവെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ഖ്വത്ര പിന്നീടു പറഞ്ഞു. മേയിൽ ഓസ്ട്രേലിയയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിലേക്ക് ആൽബനീസ് മോദിയെ ക്ഷണിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments