Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsനരേന്ദ്രമോദിയുടെ യു.എസ്., ഈജിപ്ത് സന്ദർശനം ചൊവ്വാഴ്ച തുടങ്ങും

നരേന്ദ്രമോദിയുടെ യു.എസ്., ഈജിപ്ത് സന്ദർശനം ചൊവ്വാഴ്ച തുടങ്ങും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എസ്., ഈജിപ്ത് സന്ദർശനം ചൊവ്വാഴ്ച തുടങ്ങും. ആദ്യം അമേരിക്കയിലെത്തുന്ന അദ്ദേഹം 21-ന് ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്തുനടക്കുന്ന അന്താരാഷ്ട്ര യോഗാ ദിനാഘോഷത്തിൽ പങ്കെടുക്കും. 22-ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡനുമായി വൈറ്റ്ഹൗസിൽ കൂടിക്കാഴ്ച നടത്തും. യു.എസ്. കോൺഗ്രസിലും അന്ന് മോദി പ്രസംഗിക്കും.

23-ന് വൈസ് പ്രസിഡന്റ് കമലാ ഹാരിസും വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കനും ചേർന്നുനൽകുന്ന വിരുന്നിൽ മോദി പങ്കെടുക്കും. കമ്പനി മേധാവിമാർ, മറ്റുപ്രമുഖർ, ഇന്ത്യൻ വംശജർ എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. 24-ന് ഈജിപ്തിലെത്തുന്ന മോദി പ്രസിഡന്റ് അബ്ദുൾ ഫത്താ അൽ സിസിയുമായി ചർച്ചനടത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ ഈജിപ്ത് സന്ദർശനമാണിത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments