ഗുരുവായൂർ : നടനും മുൻ എംപിയുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി 17നു ഗുരുവായൂരിലെത്തും. കഴിഞ്ഞ ദിവസം തൃശൂരിൽ എത്തിയപ്പോഴാണു താൻ വിവാഹത്തിന് എത്തുമെന്ന വിവരം അദ്ദേഹം സുരേഷ് ഗോപിയെയും കുടുംബത്തെയും അറിയിച്ചത്.
രാവിലെ 8നു ക്ഷേത്രദർശനത്തിനു ശേഷം മോദി സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയും മാവേലിക്കര സ്വദേശി ശ്രേയസ് മോഹനുമായുള്ള വിവാഹത്തിനായി 8.45ന് കല്യാണ മണ്ഡപത്തിലെത്തും. പിന്നീട് കൊച്ചിയിലേക്കു മടങ്ങും. സുരക്ഷാ പരിശോധനകൾ ഇന്നലെ ആരംഭിച്ചു. കേന്ദ്രമന്ത്രി അമിത് ഷായും വിവാഹത്തിനെത്തുമെന്നു സൂചനയുണ്ട്. അതുകൂടി വ്യക്തമായ ശേഷമേ സുരക്ഷാ നടപടികൾ തീരുമാനിക്കൂ.