ഗുരുവായൂർ : കൊല്ലം പന്മന ആശ്രമത്തിൽ ഏപ്രിൽ– മേയ് മാസങ്ങളിലായി നടക്കുന്ന ചട്ടമ്പിസ്വാമികളുടെ മഹാസമാധി ശതാബ്ദി ആചരണത്തിന്റെ സമാപന പരിപാടികൾക്ക് വരുന്ന കാര്യം പരിഗണിക്കാമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ആശ്രമം അധികൃതർ ഇന്നലെ ശ്രീവത്സം ഗെസ്റ്റ് ഹൗസിൽ എത്തി ക്ഷണിച്ചപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കുണ്ടെങ്കിലും പരിഗണിക്കാമെന്നാണ് ഉറപ്പുനൽകിയതെന്ന് അധികൃതർ പറഞ്ഞു. ഏപ്രിൽ 29 മുതൽ മേയ് 8 വരെയാണ് ശതാബ്ദി. ആ ദിവസങ്ങളിൽ വരാനായില്ലെങ്കിൽ മറ്റൊരു ദിവസം വരുമെന്ന് പ്രധാനമന്ത്രി അറിയിച്ചതായി പന്മന ആശ്രമം ജനറൽ സെക്രട്ടറി എ.ആർ.ഗിരീഷ്കുമാർ പറഞ്ഞു.



