ചെന്നൈ: തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിൽ ധ്യാനമിരിക്കും. വിവേകാനന്ദ പാറയിലാണ് രണ്ടു ദിവസത്തെ ധ്യാനമെന്ന് സൂചന. അദ്ദേഹം 2019ൽ കേദാർനാഥിൽ ധ്യാനമിരുന്നിരുന്നു.
മെയ് 30നാണ് തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്നത്. തുടർന്ന് തിരുവനന്തപുരത്തെത്തിയ ശേഷമാകും പ്രധാനമന്ത്രി കന്യാകുമാരിയിലേക്ക് തിരിക്കുക. ജൂണ്‍ ഒന്നിന് തിരിച്ച് ദില്ലിയിലേക്ക് പോയേക്കും.