Thursday, December 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകന്യാകുമാരിയിൽ 45 മണിക്കൂർ നീണ്ട ധ്യാനം ആരംഭിച്ച് പ്രധാനമന്ത്രി

കന്യാകുമാരിയിൽ 45 മണിക്കൂർ നീണ്ട ധ്യാനം ആരംഭിച്ച് പ്രധാനമന്ത്രി

തിരുവനന്തപുരം : കന്യാകുമാരിയിൽ 45 മണിക്കൂർ നീണ്ട ധ്യാനം ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യോമസേനാ വിമാനത്തിൽ  തിരുവനന്തപുരത്ത് ഇറങ്ങിയ പ്രധാനമന്ത്രി അവിടെനിന്നാണു ധ്യാനത്തിനായി കന്യാകുമാരിയിലേക്ക് തിരിച്ചത്. വിമാനത്താവളത്തിൽനിന്ന് ഹെലികോപ്റ്ററിലായിരുന്നു യാത്ര. ലോക്സഭാ വോട്ടെടുപ്പിന്റെ അവസാനഘട്ടം ജൂൺ ഒന്നിനു നടക്കാനിരിക്കെയാണ്, പ്രചാരണം പൂർത്തിയായ വ്യാഴാഴ്ച വൈകിട്ട് വിവേകാനന്ദ സ്മാരകത്തിൽ മോദി ധ്യാനം തുടങ്ങിയത്.

ഉച്ചകഴിഞ്ഞ് 4.20ന് തിരുവനന്തപുരം വിമാനത്താവളത്തിൽ വ്യോമസേനയുടെ വിമാനത്തിലെത്തിയ പ്രധാനമന്ത്രി, ഹെലികോപ്റ്ററിൽ 4.55ന് കന്യാകുമാരിയിലെ തമിഴ്നാട് സർക്കാർ ഗെസ്റ്റ് ഹൗസിലെ ഹെലിപാ‍ഡിൽ ഇറങ്ങി. ആദ്യം തൊട്ടടുത്തുള്ള ഭഗവതി അമ്മൻ ക്ഷേത്രത്തിൽ ദർശനം. പിന്നീട് ബോട്ടിൽ വിവേകാനന്ദപ്പാറയിലെ സ്മാരകത്തിലേക്ക്. സ്വാമി വിവേകാനന്ദൻ ധ്യാനിച്ച അതേയിടത്ത് വൈകിട്ടു മുതൽ മറ്റന്നാൾ ഉച്ചകഴിഞ്ഞു വരെ മോദി ധ്യാനം തുടരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments