കുവൈത്ത് സിറ്റി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച കുവൈത്ത് സന്ദർശിക്കും. പ്രധാനമന്ത്രിയ്ക്ക് ഊഷ്മള വരവേൽപ് നൽകാൻ ഒരുങ്ങി രാജ്യം. നീണ്ട 43 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശിക്കുന്നത്. രാജ്യമെങ്ങും മോദിയുടെ ചിത്രങ്ങളും കൂറ്റൻ ഫ്ളക്സ് ബോർഡുകളും നിറഞ്ഞു കഴിഞ്ഞു.
കുവൈത്ത് സിറ്റിയിലും റോഡിന്റെ ഇരുവശങ്ങളിലെ പരസ്യ ബോർഡുകളിലും മോദിയുടെ ചിത്രങ്ങൾ സ്ഥാപിച്ചു കഴിഞ്ഞു. മിര്‍ഗാബ് റൗണ്ട്എബൗട്ട്, ഷര്‍ഖ് റൗണ്ട്എബൗട്ട്,അറേബ്യന്‍ ഗള്‍ഫ് സ്ട്രീറ്റ് കൂടാതെ പ്രധാന മാളുകളുടെ മുകളിലെ സ്‌ക്രീനുകളിലും മോദിയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
സ്വകാര്യ ബസ് ഒപ്പറേറ്റായ സിറ്റി ഗ്രൂപ്പിന്റെ ഡബിള്‍ഡക്കര്‍ ബസുകളും മോദിയുടെ കൂറ്റന്‍ ചിത്രങ്ങൾ പതിച്ചാണ് കുവൈത്ത് നിരത്തിലോടുന്നത്. കുവൈത്ത് രാജകുടുംബാംഗങ്ങള്‍ തുടങ്ങി ഇന്ത്യന്‍ മാനേജ്‌മെന്റിന്റെ നേത്യത്വത്തിലുള്ള ചെറുതും വലുതുമായ കമ്പിനികളും മോദിയെ വരവേറ്റ് സമൂഹ മാധ്യമങ്ങള്‍ മുഖേന പോസ്റ്ററുകള്‍ പ്രചരിപ്പിക്കുന്നുണ്ട്.