Thursday, January 23, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsനവ കേരള സദസിൽ ലഭിച്ച 14,698 പരാതികളിൽ ഇതുവരെ തീർപ്പാക്കിയത് 169 എണ്ണം മാത്രം

നവ കേരള സദസിൽ ലഭിച്ച 14,698 പരാതികളിൽ ഇതുവരെ തീർപ്പാക്കിയത് 169 എണ്ണം മാത്രം

കാസർകോട്: കാസർകോട് ജില്ലയിലെ നവ കേരള സദസിൽ ലഭിച്ച 14,698 പരാതികളിൽ ഇതുവരെ തീർപ്പാക്കിയത് 169 എണ്ണം മാത്രം.12,000ത്തിൽ അധികം പരാതികളിൽ നടപടി പോലും തുടങ്ങിയിട്ടില്ല. നവ കേരള സദസിൽ കാസർകോട് ലഭിച്ച പരാതികളിലും നിവേദനങ്ങളിലും പ്രാദേശികതലത്തിൽ പരിഹരിക്കേണ്ടവയ്ക്ക് അനുവദിച്ച സമയം ഞായറാഴ്ച അവസാനിച്ചു. ഇതുവരെ തീർപ്പാക്കിയത് 169 എണ്ണം മാത്രമാണ്. 2028 പരാതികളിൽ നടപടി തുടങ്ങി. വിശദാംശങ്ങൾ ഇല്ലാത്തതെ കളിയായി സമർപ്പിച്ച നിവേദനങ്ങൾ 14 എണ്ണമുണ്ട്. ബാക്കി 12,487 പരാതികൾ ഇപ്പോഴും നടപടിയൊന്നും തുടങ്ങാതെ ഫയലിൽ തന്നെയാണ്.

സിവിൽ സ്റ്റേഷനിൽ നിന്ന് ക്രമപ്രകാരം അതത് വകുപ്പുകളിലേക്കും അവിടെ നിന്ന് താഴെ തലത്തിലേക്കും അയച്ചാണ് തീർപ്പ് കൽപ്പിക്കുന്നത്. പല ഓഫീസുകളിലും ജോലി ചെയ്യാൻ ആവശ്യത്തിന് ജീവനക്കാരില്ല. മെല്ലപ്പോക്കിന് ഇതും കാരണമാണ്. ലൈഫ് വീടുമായി ബന്ധപ്പെട്ട് രണ്ടായിരത്തിൽ അധികം അപേക്ഷകളാണ് ലഭിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com