തലശ്ശേരി: നവീൻബാബുവിന്റെ യാത്രയയപ്പ് ചടങ്ങിനു തന്നെ ക്ഷണിച്ചത് ജില്ലാ കലക്‌ടർ അരുൺ കെ.വിജയനാണെന്നു ദിവ്യ കോടതിയിൽ. അനൗപചാരികമായാണു ക്ഷണിച്ചത്. യാത്രയയപ്പ് ചടങ്ങിന് ഉണ്ടാകില്ലേ എന്നാണു കലക്ടർ ചോദിച്ചതെന്നും ദിവ്യ അറിയിച്ചു. യോഗത്തിനു വരുമെന്നു കലക്ടറെ ഫോണിലാണ് അറിയിച്ചത്. യോഗത്തിൽ തന്നെ സംസാരിക്കാൻ ക്ഷണിച്ചത് ഡപ്യൂട്ടി കലക്ടറാണെന്നും ദിവ്യ കോടതിയിൽ പറഞ്ഞു.
നവീൻബാബുവിന്റെ യാത്രയയപ്പ് ചടങ്ങിനു തന്നെ ക്ഷണിച്ചത് കലക്‌ടർ അരുൺ കെ. വിജയൻ: ദിവ്യ കോടതിയിൽ
RELATED ARTICLES