ബുഡാപെസ്റ്റ്: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ചരിത്രം കുറിച്ച് ഇന്ത്യയുടെ നീരജ് ചോപ്ര. അത്‌ലറ്റിക്‌സിൽ ലോക ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യൻ താരമാണ് അദ്ദേഹം. പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ 88.17 മീറ്റർ എറിഞ്ഞാണ് നീരജ് ഇന്ത്യയുടെ അഭിമാനസ്വർണം നേടിയത്. രണ്ടാമത്തെ ത്രോയിലാണ് നീരജ് രാജ്യത്തിന്റെ സ്വപ്നം സാക്ഷാത്കരിച്ചത്.
ഒളിമ്പിക്‌സിലും ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണ മെഡല്‍ കരസ്ഥമാക്കുന്ന അത്യപൂര്‍വ്വനേട്ടമാണ് നീരജ് സ്വന്തമാക്കിയിരിക്കുന്നത്. പാകിസ്താന്റെ അര്‍ഷാദ് നദീമാണ് വെള്ളി നേടിയത്. ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കുബ് വാദ്ലെ വെങ്കലം കരസ്ഥമാക്കി