Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsതൃശൂർ തിരിച്ചെടുക്കാൻ കോണ്‍ഗ്രസ്; സന്ദീപ് വാരിയറിനെ ഇറക്കിയേക്കും

തൃശൂർ തിരിച്ചെടുക്കാൻ കോണ്‍ഗ്രസ്; സന്ദീപ് വാരിയറിനെ ഇറക്കിയേക്കും

നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ തിരിച്ചെടുക്കാൻ സന്ദീപ് വാരിയറിനെ ഇറക്കാൻ കോൺഗ്രസ്. മത്സരിക്കുകയാണെങ്കിൽ അത് ബി.ജെ.പിക്ക് കരുത്തുള്ള മണ്ഡലത്തിൽ തന്നെ വേണമെന്നാണ് സന്ദീപിന് നൽകിയിട്ടുള്ള സൂചന. പച്ചക്കൊടി ലഭിച്ചാൽ സന്ദീപ് വൈകാതെ ശക്തന്റെ മണ്ണിലേക്ക് പ്രവർത്തനം മാറ്റും. 

മുള്ളിനെ മുള്ളുകൊണ്ട് എടുക്കുകയെന്ന വിദ്യയാണ് തൃശൂരിൽ കോൺഗ്രസ് പയറ്റാൻ ആലോചിക്കുന്നത്. ബി.ജെ.പിയുടെ എ ക്ളാസ് മണ്ഡലത്തിൽ തന്നെ സന്ദീപിനെ ഇറക്കണമെന്ന ആലോചനയാണ് തൃശൂരിൽ സ്റ്റോപ്പിറ്റത്. തൃശൂരിൽ ഇറങ്ങാനാണ് സന്ദീപും താൽപര്യം പ്രകടിപ്പിച്ചിട്ടുള്ളത്. ഒറ്റപ്പാലവും തൃത്താലയുമൊക്കെ പരിഗണനയിലിരിക്കെ, ബി.ജെ.പി ഉള്ള ഇടത്ത് തന്നെ മത്സരിക്കണമെന്ന് സന്ദീപും നേതൃത്വത്തോട് വ്യക്തമാക്കിയതാണ് വിവരം. സി.പി.ഐയുടെ സിറ്റിങ് സീറ്റാണ് തൃശൂർ നിയമസഭാ നിയമസഭാ മണ്ഡലമെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിലെ ഫലം ഇടതുപക്ഷത്തിന് ഒട്ടും അനുകൂലമല്ല. തൃശൂർ നിയമസഭയിൽ സുരേഷ് ഗോപിയാണ് ഒന്നാമത് എത്തിയത്.

കെ.മുരളീധരൻ രണ്ടാമത് എത്തിയപ്പോൾ  ഇടതുസ്ഥാനാർഥി വി.എസ്.സുനിൽകുമാർ മൂന്നാമത് എത്താനെ കഴിഞ്ഞുള്ളു. സുരേഷ് ഗോപിയും മുരളീയും തമ്മിലുള്ള വ്യത്യാസം 14000 വോട്ടാണ്. മുരളിക്ക് ക്രൈസ്തവ വിഭാഗങ്ങളുടെ നല്ല ശതമാനം വോട്ട് ലഭിച്ചെന്ന് വിലയിരുത്തുന്ന കോൺഗ്രസ്, സന്ദീപിനെ ഇറക്കിയാൽ ബി.ജെ.പിക്ക് ലഭിച്ച ഭൂരിപക്ഷ വോട്ടിൽ വിള്ളൽ വീഴ്ത്താമെന്ന് വിശ്വസിക്കുന്നു. നേതൃത്വത്തിന്റെ അനൌദ്യോഗികമായ പച്ചക്കൊടി ലഭിച്ചാലുടൻ സന്ദീപ് തൃശൂരിലേക്ക് തട്ടക്കം മാറ്റും. അതിന് മുൻപ് മറ്റൊരു കടമ്പ കൂടിയുണ്ട് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്. അടിച്ച് പല വഴിക്ക് നിൽക്കുന്ന ജില്ലയിലെ കോൺഗ്രസ് ഗ്രൂപ്പുകളെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തണം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments