Wednesday, November 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅതിരുങ്കല്‍ സ്‌കൂളിനായി നെഹ്‌റുവിന്റെ പ്രതിമ ഒരുക്കി രാഹുല്‍

അതിരുങ്കല്‍ സ്‌കൂളിനായി നെഹ്‌റുവിന്റെ പ്രതിമ ഒരുക്കി രാഹുല്‍

കോന്നി: ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഓര്‍മകളുടെ മധുരവുമായി അതിരുങ്കല്‍ സിഎംഎസ് യുപി സ്‌കൂള്‍. ആ ഓര്‍മകള്‍ക്ക് ചാരുത പകരാന്‍ നെഹ്‌റുവിന്റെ പ്രതിമ ഒരുക്കി സ്‌കൂളിലെ പൂര്‍വവിദ്യാര്‍ത്ഥിയായ  രാഹുല്‍ അതിരുങ്കല്‍. ശില്‍പ്പകലയില്‍ പരിചയമോ പരിശീലമനമോ ഇല്ലാതെയാണ് രാഹുല്‍ നെഹ്‌റുവിന്റെ ജീവന്‍തുടിക്കുന്ന ശില്‍പ്പം ഒന്നരമാസംകൊണ്ട് ഒരുക്കിയത്.

സിമന്റും മണലും കമ്പിയും ഉപയോഗിച്ചാണ് അഞ്ചര അടി ഉയരമുള്ള നെഹ്‌റുവിന്റെ പൂര്‍ണകായ പ്രതിമ ഒരുക്കിയിരിക്കുന്നത്. ഭാര്യ അനിതയും മകന്‍ അതിലും രാഹുലിനൊപ്പം ചേര്‍ന്നു നിന്നു. എഴുപത്തി അയ്യായിരത്തിലധികം രൂപ ചെലവഴിച്ചാണ് പ്രതിമ ഒരുക്കിയിരിക്കുന്നത്.

പ്രതിമ സൗജന്യമായി സ്‌കൂളിന് നല്‍കാനാണ് രാഹുല്‍ ലക്ഷ്യം വയ്ക്കുന്നത്. 35 വര്‍ഷമായുള്ള രാഹുലിന്റെ ആഗ്രഹമാണ് ഇപ്പോള്‍ സഫലമായിരിക്കുന്നത്. നെഹ്‌റു കുടുംബത്തില്‍ നിന്നുള്ള ആരെങ്കിലും ശില്‍പ്പം അനാവരണം ചെയ്യണമെന്ന് രാഹുല്‍ ആഗ്രഹിക്കുന്നത്.

നെഹ്‌റുവും അതിരുങ്കല്‍ സ്‌കൂളും

1951-ൽ ജനുവരി മാസം നെഹറു അതിരൂ ങ്കൽ സന്ദർശിച്ചു.ആ വർഷം തെരഞ്ഞെടുപ്പിന്റെ യകാലമായിരുന്നതിനാൽ നെഹറു റാന്നിയിൽ വരുന്നു എന്ന് അറിയുകയും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി വശം ആയിരം കർഷകർ ഉൾപ്പെട്ട ഒരു നിവേദനം സമർപ്പിച്ചു അതിന്റെ ഭാഗമായിട്ടാണ് അതിരുങ്കൽ സിഎംഎസ് യുപി സ്കൂളിൽ എത്തിയത് മുറിഞ്ഞകൽ മുതൽ സ്കൂൾ അങ്കണം വരെ ആറ്റുമണൽ കഴുകി വൃത്തിയാക്കി റോഡിൽ വിരിച്ച് അതുവഴി തുറന്ന ജീപ്പിലാണ് സ്കൂൾ അങ്കണം വരെ പ്രവേശിച്ചത് സ്കൂൾ അങ്കണ സ്റ്റേജിൽ 15 മിനിറ്റോളം ജനങ്ങളെ അഭിസംബോധന ചെയ്തു സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നടുകയും കാലക്രമത്തിൽ അത് നശിച്ചു പോവുകയും അതിന്റെ കുറ്റിയിൽ നിന്ന് ഉയർത്തു വന്ന ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചു പോരുന്നു.ആ വൃക്ഷത്തൈ നിൽക്കുന്നതിന്റെ ചുവട്ടിൽ ആയിട്ടാണ് നെഹ്റുവിന്റെ ശില്പം സ്ഥാപിക്കാൻ സ്തൂപം പണിഞ്ഞിരിക്കുന്നത്

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments