Monday, September 16, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsനാഗാലാൻഡിൽ മുഖ്യമന്ത്രിയാകാൻ അഞ്ചാം തവണയും നെഫ്യു റിയോ

നാഗാലാൻഡിൽ മുഖ്യമന്ത്രിയാകാൻ അഞ്ചാം തവണയും നെഫ്യു റിയോ

കൊഹിമ: നാഗാലാൻഡിൽ നെഫ്യു റിയോ വീണ്ടും മുഖ്യമന്ത്രിയാകും. തുടർച്ചയായ അഞ്ചാം തവണയാണ് റിയോ മുഖ്യമന്ത്രി കസേരയിൽ എത്തുന്നത്. 51 ശതമാനം വോട്ട് നേടിയാണ് എൻ.ഡി.പി.പി – ബി.ജെ.പി സഖ്യത്തിന്റെ നാഗാലാൻഡിലെ വിജയം.

നാഗാലാൻഡിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എൻ.ഡി.പി.പി നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ നെഫ്യു റിയോയുടെ പേര് മാത്രമാണ് പരിഗണിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ പ്രവർത്തന മികവും പ്രതിപക്ഷത്തെ ഒപ്പം നിർത്തിയ നേതൃപാടവവും നെഫ്യു റിയോയെ കൂടുതൽ കരുത്തനാക്കി. സഖ്യകക്ഷിയായ ബി.ജെ.പിക്കും മുഖ്യമന്ത്രിയുടെ കാര്യത്തിൽ എതിരഭിപ്രായമില്ല. നോര്‍ത്തേണ്‍ അങ്കാമി 2 മണ്ഡലത്തിൽ നിന്ന് 15924 വോട്ടുകൾക്കാണ് ഇത്തവണ നെഫ്യു റിയോ വിജയിച്ചത്. സംസ്ഥാനത്ത് ഏറ്റവും അധികകാലം മുഖ്യമന്ത്രിയായി ഇരുന്ന നേതാവും നെഫ്യു തന്നെ.

നേതാക്കൾ ഇന്ന് ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിക്കും. തെരഞ്ഞെടുപ്പിൽ 32.2 ശതമാനം വോട്ട് എൻ.ഡി.പി.പിയും 18.8 ശതമാനം വോട്ട് ബി.ജെ.പിയും നേടി. കഴിഞ്ഞ തവണത്തേക്കാൾ വോട്ട് ശതമാനം ഇരു പാർട്ടികളും ഉയർത്തി. ചെറുപാർട്ടികളും നാഗാലാൻഡിൽ കരുത്ത് കാണിച്ച തെരഞ്ഞെടുപ്പാണ് കടന്നുപോയത്. സംസ്ഥാനത്ത് ആദ്യമായി 15 സീറ്റിൽ മത്സരിച്ച രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി 2 ഇടത്ത് വിജയിച്ചു. 9.56 ശതമാനം വോട്ട് നേടിയ എൻ.സി.പിയാകട്ടെ 9 ഇടത്തും വിജയിച്ചു കയറി. അതേസമയം കഴിഞ്ഞ തവണ 27 സീറ്റ് നേടിയ നാഗ പീപ്പിൾസ് ഫ്രണ്ട് ഇത്തവണ 2 സീറ്റിലേക്ക് ഒതുങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments