ന്യൂഡൽഹി: കനത്ത മഴയില്‍ ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിന്‍റെ മേല്‍ക്കൂര തകര്‍ന്ന് നാലുപേര്‍ക്ക് പരുക്ക്. മൂന്നു കാറുകള്‍ തകര്‍ന്നു. രാവിലെ അഞ്ചരയോടെയാണ് സംഭവമുണ്ടായതെന്നും ഉടന്‍ തന്നെ മൂന്ന് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തേക്ക് അയച്ചുവെന്നും ഡല്‍ഹി അഗ്നിരക്ഷസേന ഓഫിസ് അറിയിച്ചു. മഴയെ തുടര്‍ന്ന് ഡല്‍ഹിയിലെ റോഡുകളില്‍ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഡല്‍ഹിയില്‍ അടുത്ത ഏഴ് ദിവസത്തേക്ക് കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.
കനത്ത മഴ:ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിന്‍റെ മേല്‍ക്കൂര തകര്‍ന്നു വീണു
RELATED ARTICLES