തിരുവനന്തപുരം: മൂന്നാം മോദി സർക്കാരിന്റെ ബജറ്റ് ചില പ്രദേശങ്ങൾക്ക് വേണ്ടിയുള്ള ബജറ്റാണെന്നും കേരളത്തോട് അവഗണനയാണ് കാണിച്ചതെന്നും കെ രാധാകൃഷ്ണൻ എംപി. സാമ്പത്തിക വിവേചനത്തിനെതിരെ കേരളം പോരാടി. എന്നിട്ടും പരിഗണിച്ചില്ല. ബിജെപിക്ക് എംപി ഉണ്ടായിട്ടും കേരളത്തെ പരിഗണിച്ചില്ലെന്നും കെ രാധാകൃഷ്ണൻ എംപി പ്രതികരിച്ചു.
പെൻഷൻ സ്‌കീം ദേശീയപാത വികസനം, വിഴിഞ്ഞം മുതലായ ആവശ്യങ്ങളോട് മുഖം തിരിച്ചുള്ള ബജറ്റാണിത്. കേരളത്തിൽ കടുത്ത വെള്ളപ്പൊക്കവും ദുരിതവും ഉണ്ടായി. ആയിരക്കണക്കിന് ആളുകളെ ബാധിച്ചു. പലർക്കും ദുരിതാശ്വാസ നിധി നൽകി. എന്നാൽ കേരളത്തെ സഹായിക്കാൻ തയ്യാറാകാത്ത സമീപനമാണ് ബജറ്റിലുണ്ടായത്. കേരളത്തിന് യാതൊരു ഗുണവും ചെയ്യാത്ത ബജറ്റാണ്. തങ്ങളെ താങ്ങി നിർത്തുന്നവർക്ക് വേണ്ടിയുള്ള ബജറ്റാണിത്. ദേശീയ ബജറ്റ് എന്ന് പറയാൻ സാധിക്കില്ലെന്നും സമ്മർദ്ദ ബജറ്റ് ആയി കേന്ദ്രബജറ്റ് മാറുന്നത് ശരിയല്ലെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു.