ന്യൂഡല്‍ഹി:രാഹുൽ ഗാന്ധി ഉയർത്തിയ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന വാദത്തിൽ ഉറച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. രാഹുലിന്റെ ആരോപണത്തിനു പിന്നാലെ വലിയ വിമർശനങ്ങൾ ഉയർന്നെങ്കിലും രാഹുൽ പറഞ്ഞതെല്ലാം വ്യാജമെന്നാണ് കമ്മീഷൻ നിലപാട്. ആരോപണങ്ങളിൽ അന്വേഷണം നടത്താൻ കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചേക്കും.
രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ ഉയർത്തിയ ആരോപണങ്ങൾക്ക് വളരെ വേഗം തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചിരുന്നു. എന്നാൽ, ഈ പ്രതികരണത്തിന് പിന്നാലെയും രാഹുൽഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യങ്ങളുമായി രംഗത്തെത്തിയിരുന്നു.



