മുംബൈ: ഇരു രാജ്യങ്ങളിലെയും നേതാക്കൾ സുഹൃത്തുക്കളായതിനാൽ ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം മികച്ച രീതിയിൽ തുടരുന്നെന്നും എല്ലാ സാഹചര്യങ്ങളും തൃപ്തികരമായി പരിഹരിക്കപ്പെടുമെന്നും കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.
കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇന്ത്യയും അമേരിക്കയും ചർച്ചകൾ നടത്തിവരുകയാണ്. കഴിഞ്ഞ ദിവസം യു.എസ് പ്രതിനിധി ചർച്ചകൾക്കായി ഇന്ത്യയിൽ ഉണ്ടായിരുന്നു. പ്രസിഡന്റ് ഡോണൾഡ് ട്രംപ് മോദിക്ക് ജന്മദിനാശംസകൾ നേർന്നു. ഇന്ത്യയും യു.എസും സൗഹൃദ രാജ്യങ്ങളാണ്; നേതാക്കൾ സുഹൃത്തുക്കളാണ്. പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടും -ഗോയൽ കൂട്ടിച്ചേർത്തു.



