കൊച്ചി: ആഗോള അയ്യപ്പ സംഗമം സമ്പൂർണ പരാജയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അയ്യപ്പ സംഗമം ഭക്തർ ബഹിഷ്കരിച്ചു. പിണറായിയുടെ കാപട്യം തിരിച്ചറിഞ്ഞ് സംഗമം പരാജയപ്പെടുത്തിയ ഭക്തർക്ക് അഭിനന്ദനങ്ങളെന്നും രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു. കോൺഗ്രസിനെയും സിപിഐഎമ്മിനെയും പോലെ ജനങ്ങളെ ചൂഷണം ചെയ്യുന്നവരെയല്ല, ജനങ്ങളെ സേവിക്കുന്ന സത്യസന്ധരായ നേതാക്കളെയാണ് ഞങ്ങൾക്ക് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
അയ്യപ്പഭക്തർ പൂർണ്ണമായും ബഹിഷ്കരിച്ചതോടെ സമ്പൂർണ്ണ പരാജയമായി മാറിയ അയ്യപ്പസംഗമം നൽകുന്ന സന്ദേശം വ്യക്തമാണ് – “എട്ട് വർഷത്തോളം ഞങ്ങളെ ഉപദ്രവിക്കുകയും ഞങ്ങളുടെ വിശ്വാസത്തെ അവഹേളിക്കുകയും ചെയ്ത ശേഷം തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് നാടകവുമായെത്തി ഞങ്ങളെ വിഡ്ഢികളാക്കാമെന്ന് കരുതരുത്. അത്തരം രാഷ്ട്രീയത്തിൻ്റെ കാലം കഴിഞ്ഞിരിക്കുന്നു. കോൺഗ്രസിനെയും സിപിഎമ്മിനെയും പോലെ ജനങ്ങളെ ചൂഷണം ചെയ്യുന്നവരെയല്ല, ജനങ്ങളെ സേവിക്കുന്ന സത്യസന്ധരായ നേതാക്കളെയാണ് ഞങ്ങൾക്ക് വേണ്ടത്.”



