ന്യൂഡൽഹി: രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. നാളെ ജിഎസ്ടി 2.0 പ്രാബല്യത്തിൽ വരുമെന്ന് മോദി പറഞ്ഞു. പുതുക്കിയ ജിഎസ്ടി നിരക്ക് സാധാരണക്കാർക്ക് ഗുണം ചെയ്യും. എല്ലാ മേഖലയിലും പുരോഗതിയുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.മധ്യവർഗത്തിനും കർഷകർക്കും ജിഎസ്ടി പരിഷ്‌കരണം നേട്ടമാകും. രാജ്യത്തിന്റെ വികസനത്തെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. നിക്ഷേപം ആകർഷമാക്കും. ഇന്ത്യയുടെ വളർച്ചയ്ക്ക് ജിഎസ്ടി 2.0 വേഗം കൂട്ടും. ഒരു രാജ്യം ഒരു ടാക്‌സ് യാഥാർത്ഥ്യമായെന്നും പരിഷ്‌കരണം അവശ്യ സാധനങ്ങളുടെ വില കുറയ്ക്കുമെന്നും മോദി പറഞ്ഞു.പല വിധ നികുതികളിൽ ദുരിതത്തിലായിരുന്നു രാജ്യത്തെ വ്യാപാരികൾ. ഓരോ പ്രദേശത്തും ഓരോ നികുതിയായിരുന്നു. മുൻപ് വ്യത്യസ്ത നികുതികൾ ജനങ്ങളെ പ്രയാസപ്പെടുത്തി. പല നികുതികൾ ജനങ്ങളിൽ ഉണ്ടാക്കിയ ബുദ്ധിമുട്ട് മറികടക്കാനാണ് ജിഎസ്ടി കൊണ്ടുവന്നത്. രാജ്യത്തിന്റെ ഇന്നത്തെയും നാളത്തെയും ആവശ്യങ്ങൾ പരിഗണിച്ചാണ് പരിഷ്‌കരണം. 12 ശതമാനം നികുതിയുണ്ടായിരുന്ന ഉൽപന്നങ്ങളിൽ 99 ശതമാനത്തിനും ഇനി അഞ്ച് ശതമാനം നികുതി നൽകിയാൽ മതിയെന്നും മോദി പറഞ്ഞു.
ജിഎസ്ടി 2.0 നാളെ മുതൽ പ്രാബല്യത്തിൽ
RELATED ARTICLES



