പാരിസ്: ഫലസ്തീൻ രാഷ്ട്രത്തിന് അംഗീകാരവുമായി ഫ്രാൻസും. ഐക്യരാഷ്ട്രസഭയിലാണ് ഫലസ്തീൻ രാഷ്ട്രം അംഗീകരിക്കുന്നുവെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രഖ്യാപിച്ചത്. സമാധാനത്തിനുള്ള സമയം ആഗതമായെന്ന് മാക്രോൺ പറഞ്ഞു. ഫ്രാൻസിന്റെയും സൗദിയുടെയും നേതൃത്വത്തിൽ ദ്വിരാഷ്ട്ര ഉച്ചകോടി സംഘടിപ്പിക്കുന്നതിന് മുന്നോടിയായാണ് ഫ്രാൻസിന്റെ നീക്കം. അമേരിക്കയും ഇസ്രായേലും ഉച്ചകോടി ബഹിഷ്കരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
നേരത്തെ യുകെ, കാനഡ, ഓസ്ട്രേലിയ, പോർച്ചുഗൽ എന്നീ രാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചിരുന്നു. ഹമാസ് ബന്ധികളാക്കിയവരെ വിട്ടയക്കുകയും ഫലസ്തീനിൽ അധികാരമാറ്റം നടക്കുകയും ചെയ്താൽ ഔദ്യോഗികമായി ഫലസ്തീൻ രാഷ്ട്രം അംഗീകരിക്കുമെന്നാണ് ബെൽജിയത്തിന്റെ നിലപാട്.



