കോട്ടയം: ആഗോള അയ്യപ്പ സംഗമം നടന്നത് വിശ്വാസികള്‍ക്ക് വേണ്ടിയെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. സര്‍ക്കാരില്‍ പൂര്‍ണമായും വിശ്വസിക്കുന്നുവെന്നും സര്‍ക്കാരിന് മാത്രമാണ് ശബരിമല വിഷയത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുകയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ആര് എന്തെല്ലാം തീരുമാനമെടുത്താലും അവസാന തീരുമാനം സര്‍ക്കാരിന്റേതാണെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.’സര്‍ക്കാരിനെ ഞങ്ങള്‍ വിശ്വസിക്കുന്നു. സ്ത്രീ പ്രവേശനം മാത്രമല്ല, പല ആചാരങ്ങളും നിലനിര്‍ത്തി പോകണം, അതാണ് എന്‍എസ്എസിന്റെ ആവശ്യം’, അദ്ദേഹം പറഞ്ഞു. ബദല്‍ അയ്യപ്പ സംഗമത്തില്‍ പ്രതിനിധിയെ അയക്കാത്തതിനെ കുറിച്ചും സുകുമാരന്‍ നായര്‍ പ്രതികരിച്ചു. എത്രപേര്‍ പങ്കെടുത്തു എന്നതിലല്ല കാര്യമെന്നും ഒരു അയ്യപ്പ സംഗമം നടന്നത് പമ്പയില്‍ വച്ചും മറ്റൊന്ന് പന്തളത്ത് വച്ചുമാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ആ വ്യത്യാസം രണ്ട് സംഗമങ്ങള്‍ക്കുണ്ടെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു



