Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമോദിയും ഷായും ജീവിക്കുന്നത് അംബാനിക്കും അദാനിക്കും വേണ്ടി - മല്ലികാർജുൻ ഖാർ​ഗെ

മോദിയും ഷായും ജീവിക്കുന്നത് അംബാനിക്കും അദാനിക്കും വേണ്ടി – മല്ലികാർജുൻ ഖാർ​ഗെ

ബം​ഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചേർന്ന് വർഷങ്ങൾക്ക് മുമ്പ് നിർമിക്കപ്പെട്ട രാജ്യത്തിന്റെ ഫാക്ടറികളെ അംബാനിക്കും അധാനിക്കും വിൽക്കുകയാണെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ. ​ഗാന്ധി കുടുംബത്തെ വിമർശിക്കുന്നതിന് പകരം രാജ്യത്തുനിന്നും തട്ടിയെടുത്ത പണം തിരിച്ചുനൽകണമെന്നും അദ്ദേഹം പറഞ്ഞു.

“മോദി പറയുന്നു ​ഗാന്ധി കുടുംബം രാജ്യത്തെ കൊള്ളയടിച്ചൂവെന്ന്. നിങ്ങളാണ് രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ച പ്രധാനമന്ത്രി. മോദി പറയുന്നു അദ്ദേഹം ഒരുപാട് വലിയ കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന്. എന്താണ് താങ്കൾ ചെയ്തത്? പ്രഥമ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റു സ്ഥാപിച്ച ഫാക്ടറികളെ വിൽക്കുകയാണ് നിങ്ങൾ,” ഖാർ​ഗെ പറഞ്ഞു.

രാജ്യത്ത് ഇപ്പോൾ സംഭവിക്കുന്നത് എന്തെന്നാൽ രാജ്യത്തിന് രണ്ട് വിൽപനക്കാരും രണ്ട് ഉപഭോക്താക്കളും ഉണ്ടെന്നതാണ്, വിൽപനക്കാർ മോദിയും ഷായും ആകുമ്പോൾ വാങ്ങുന്നവർ അംബാനിയും അദാനിയുമാകുന്നു. മോദിയും ഷായും ജീവിക്കുന്നത് അംബാനിക്കും അദാനിക്കും വേണ്ടിയാണെന്നും രാജ്യത്തെ ജനങ്ങൾക്ക് വേണ്ടിയല്ലെന്നും ഖാർ​ഗെ കൂട്ടിച്ചേർത്തു.

കൽബുർ​ഗിയിൽ രാധാകൃഷ്ണ ദോഡ്ഡാമണിയാണ് കോൺ​ഗ്രസിന്റെ സ്ഥാനാർത്ഥി. മെയ് ഏഴിനായിരിക്കും മണ്ഡലത്തിൽ തെരഞ്ഞെടുപ്പ്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments