പത്തനംതിട്ട: എൻഎസ്എസ് കരയോഗത്തിന് മുന്നിൽ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ ബാനർ.പത്തനംതിട്ട വെട്ടിപ്പുറം എൻഎസ്എസ് കരയോഗം ഓഫീസിന് മുന്നിലാണ് ബാനർ. എൻഎസ്എസ് ജനറൽ സെക്രട്ടറി സമുദായത്തിന് നാണക്കേടാണെന്നും കുടുംബ കാര്യത്തിനുവേണ്ടി അയ്യപ്പ ഭക്തരെ പിന്നിൽ നിന്ന് കുത്തിയെന്നും ബാനറിൽ പറയുന്നു.ജനറൽ സെക്രട്ടറി പിണറായിക്ക് പാദസേവ ചെയ്യുകയാണ്. ജനറൽ സെക്രട്ടറി കട്ടപ്പയായി മാറിയെന്നും ബാനറിൽ പരിഹസിക്കുന്നു. ആരാണ് ബാനർ കെട്ടിയത് എന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഇന്ന് രാവിലെയാണ് ബാനർ പ്രത്യക്ഷപ്പെട്ടത്.ശബരിമല വിഷയത്തിൽ എൻഎസ്എസ് എൽഡിഎഫിനൊപ്പമാണെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞിരുന്നു. അയ്യപ്പ സംഗമം ബഹിഷ്കരിച്ച കോൺഗ്രസിനെ വിമർശിച്ച സുകുമാരൻ നായർ കോൺഗ്രസിന് ഹിന്ദു വോട്ട് വേണ്ടെന്നും ശബരിമലയിൽ ആചാരം സംരക്ഷിക്കാൻ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ചിരുന്നു.
എൻഎസ്എസ് കരയോഗത്തിന് മുന്നിൽ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ ബാനർ
RELATED ARTICLES



