Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsറിയാദിലെ വാടക നിരക്കുകൾക്ക് വർധനവ് ഏർപ്പെടുത്തുന്നതിന് സൗദി ഭരണകൂടം വിലക്കേർപ്പെടുത്തി

റിയാദിലെ വാടക നിരക്കുകൾക്ക് വർധനവ് ഏർപ്പെടുത്തുന്നതിന് സൗദി ഭരണകൂടം വിലക്കേർപ്പെടുത്തി

റിയാദ്: റിയാദിലെ വാടക നിരക്കുകൾക്ക് അടുത്ത അഞ്ച് വർഷത്തേക്ക് വർധനവ് ഏർപ്പെടുത്തുന്നതിന് സൗദി ഭരണകൂടം വിലക്കേർപ്പെടുത്തി. അനിയന്ത്രിതമായി ഉയർന്നുകൊണ്ടിരിക്കുന്ന വാടക നിരക്കുകൾക്ക് കടിഞ്ഞാണിടാൻ ലക്ഷ്യമിട്ടുള്ള ഈ തീരുമാനം പ്രവാസികൾക്കും വ്യാപാരികൾക്കും ഒരുപോലെ ആശ്വാസമാകും. ഇന്ന് മുതൽ പ്രാബല്യത്തിൽ വന്ന ഈ ഉത്തരവ് 2030 വരെ തുടരും.

പുതിയ നിയമപ്രകാരം നിലവിലുള്ള വാടക നിരക്കിന് മുകളിൽ ഒരു വർധനവും അടുത്ത അഞ്ച് വർഷത്തേക്ക് അനുവദിക്കില്ല. ഈ നിയമം ലംഘിക്കുന്നവരിൽ നിന്ന് ഒരു വർഷത്തെ വാടക തുക പിഴയായി ഈടാക്കും. ഈജാർ പ്ലാറ്റ്ഫോമിൽ കരാർ രേഖപ്പെടുത്തിയവർക്കാണ് ഈ നിയമത്തിന്റെ ഗുണം ലഭിക്കുക. അതേസമയം ഈജാറില്ലാത്ത കെട്ടിടങ്ങളിൽ താമസിക്കുന്നവർക്ക് ഈ നിരക്കിളവ് ബാധകമല്ല. വരും ദിവസങ്ങളിൽ ഈജാറില്ലാത്ത കെട്ടിടങ്ങൾക്കെതിരെയും നടപടിയുണ്ടാകാൻ സാധ്യതയുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments