കൊച്ചി : ഇ പി ജയരാജനെയും തന്നെയും ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ കണ്ടിരുന്നുവെന്ന വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ. ഇടതുമുന്നണി സഹായിച്ചാൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ കഴിയുമെന്ന് ജാവദേക്കർ ഇ പിയോട് പറഞ്ഞു. പകരം എസ്എൻസി ലാവലിൻ കേസ്, സ്വർണ്ണക്കടത്ത് കേസ് എന്നിവ സെറ്റിൽ ചെയ്ത് തരാം എന്ന് ഉറപ്പ് കൊടുത്തു. പക്ഷെ തൃശ്ശൂർ സിപിഐ സീറ്റായതിനാൽ ഇ പി സമ്മതിച്ചില്ല. അങ്ങനെ ആദ്യ ചർച്ച പരാജയപ്പെട്ടു പോയെന്നും ടി ജി നന്ദകുമാർ വെളിപ്പെടുത്തി.
പിണറായിക്ക് വേണ്ടി, പിണറായിയുടെ രക്ഷകനാകാനായിരുന്നു ഇ പിയുടെ ചർച്ച. ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച്ച വേണമെന്നായിരുന്നു ജാവദേക്കർ ആവശ്യപ്പെട്ടത്. തിരുവനന്തപുരത്തെ ഒരു ഫ്ലാറ്റിൽ വെച്ചായിരുന്നു ജാവദേക്കറുമായുളള കൂടിക്കാഴ്ച്ചന നടത്തിയത്. ജാവദേക്കർ വരുന്ന കാര്യം താൻ ഇ പിയോട് പറഞ്ഞിരുന്നില്ല. അതിനാൽ ഇ പിക്ക് കൂടിക്കാഴ്ച്ചയെക്കുറിച്ച് മുൻധാരണ ഇല്ലായിരുന്നു.ബിജെപിയിൽ ചേരാൻ ഇ പി ജയരാജൻ ചർച്ച ചെയ്തിട്ടില്ല. പിണറായിയുടെ രക്ഷകനായാണ് ചർച്ച നടത്തിയത്. തൃശൂർ സീറ്റിന് വേണ്ടിയായിരുന്നു ജാവദേക്കർ ചർച്ച നടത്തിയത്. അത് സിപിഐ സീറ്റ് ആയതിനാൽ ചർച്ച വഴിമുട്ടി. ചർച്ച വിജയിച്ചെങ്കിൽ എസ്എൻസി ലാവ്ലിൻ കേസ് അവസാനിപ്പിക്കുമായിരുന്നു. സാക്ഷികൾ മരിച്ചെന്നും കേസ് കലാഹരണപ്പെട്ടെന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിക്കുമായിരുന്നുവെന്നും നന്ദകുമാർ പറഞ്ഞു.