ഗസ്സ: വെടിനിർത്തലിനും ബന്ദി മോചനത്തിനുമായി ഇസ്രായേൽ പുതിയ നിർദേശം സമർപ്പിച്ചു. ഈജിപ്ത്, ഖത്തർ എന്നിവ വഴി ഇസ്രായേൽ സമർപ്പിച്ച നിർദേശം ലഭിച്ചതായി ഹമാസ് ഗസ്സ ഉപമേധാവി ഖലീൽ അൽ ഹയ്യ അറിയിച്ചു.
ആറാഴ്ചത്തെ വെടിനിർത്തലിന് പകരമായി 20 ബന്ദികളെ മോചിപ്പിക്കുക എന്നതാണ് പ്രധാന നിർദേശം. നേരത്തെ 40 ബന്ദികളുടെ മോചനമായിരുന്നു ആവശ്യപ്പെട്ടിരുന്നത്. സൈനിക പിന്മാറ്റവും കൂടാതെ ബന്ദി മോചനം സാധ്യമാവില്ലെന്ന നിലപാടിലാണ് ഹമാസ്.