കൊച്ചി: വോട്ടെടുപ്പ് പ്രക്രിയയിലെ വീഴ്ചയില്‍ പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. സുതാര്യവും നീതിപൂര്‍വമായി വോട്ടെടുപ്പ് നടന്നില്ലെന്നും സമഗ്ര അന്വേഷണം വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. രണ്ട് വോട്ടുകള്‍ക്കിടയിലെ കാലതാമസം പല ബൂത്തുകളിലും പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. കനത്ത ചൂടില്‍ കാത്തുനിന്നവരില്‍ പലരും വോട്ടുചെയ്യാതെ മടങ്ങി. ആറുമണിക്കുമുന്‍പ് ബൂത്തില്‍ എത്തിയ ഒട്ടേറെപ്പേര്‍ക്ക് വോട്ടുചെയ്യാനായില്ലെന്നും പരാതിയില്‍ പറയുന്നു.