Sunday, December 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസൗദിയുടെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നു

സൗദിയുടെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നു

റിയാദ് ∙ സൗദിയുടെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നു. കനത്ത മഴയും, അസ്ഥിര കാലാവസ്ഥയെയും തുടർന്ന് ഇന്ന് (ബുധൻ) റിയാദിലെയും കിഴക്കൻ പ്രവിശ്യയിലെയും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ വകുപ്പാണ് ഇന്ന് ക്ലാസുകൾ ഇല്ലെന്ന് പ്രഖ്യാപിച്ചത്. റിയാദിലെയും, ദമാമിലെയും, ജുബൈലിലെയും സ്കൂളുകൾക്ക് അവധിയായതിനാൽ പകരം പതിവ് സമയം ഓൺലൈനിൽ ക്ലാസുകൾ തുടരുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

റിയാദിൽ മഴ ഇന്നും തുടരാനാണ് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മക്കയിലും മദീനയിലും കനത്ത മഴയാണ് പെയ്തിറങ്ങിയത്. ജിദ്ദ റാബിഗ്, അൽ ജൗഫ് , ഖസീം തബൂക്ക്,അറാർ എന്നിവിടങ്ങളിലും ശക്തമായ മഴയെത്തി. ദേശീയ കാലവസ്ഥാ നീരീക്ഷണ കേന്ദ്രം മഴ സാധ്യത കണക്കിലെടുത്ത് റിയാദ് ,മക്ക,മദീന,ജീസാൻ,അൽബഹ,നജ്റാൻ,അബഹ തുടങ്ങിയ പ്രവിശ്യകളിൽ റെഡ് അലർട്ട് മുന്നറിയിപ്പ് നൽകിയിരുന്നു.

അടുത്ത കാലത്തെങ്ങും കാണാത്ത വിധം കോരിച്ചൊരിഞ്ഞ മഴയാണ് ഖസീം പ്രവിശ്യയിൽ ഉണ്ടായത്. ഉനൈസയിൽ പലഭാഗത്തും വെള്ളം പൊങ്ങിയതോടെ വീടുകളിൽ കുടുങ്ങിയവരെ സിവിൽ ഡിഫൻസിന്റെ നേതൃത്വത്തിൽ രക്ഷപെടുത്തി, അൽ ഖസീമിൽ വെള്ളക്കെട്ടുകളിൽ നിരവധി വാഹനങ്ങൾ മുങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments