Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news‘മെസ്സേജയക്കാൻ കഴിയില്ല’; വാട്സ്ആപ്പിലെ ശല്യക്കാരെ പൂട്ടാൻ പുതിയ സംവിധാനം

‘മെസ്സേജയക്കാൻ കഴിയില്ല’; വാട്സ്ആപ്പിലെ ശല്യക്കാരെ പൂട്ടാൻ പുതിയ സംവിധാനം

മൂന്ന് ബില്യൺ സജീവ ഉപയോക്താക്കളുള്ള സന്ദേശമയക്കൽ ആപ്പാണ് വാട്സ്ആപ്പ്. ഇന്ത്യ പോലുള്ള ഏഷ്യൻ രാജ്യങ്ങളിലുള്ളവർ ആശയവിനിമയത്തിനായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് വാട്സ്ആപ്പിനെ തന്നെയാണ്. ഇക്കാരണങ്ങളാൽ പലതരം തട്ടിപ്പുകൾക്കും വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനും സൈബർ കുറ്റവാളികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നതും വാട്സ്ആപ്പിനെയാണ്.

ഇ​പ്പോഴിതാ അത്തരം കുറ്റകൃത്യങ്ങൾക്കെതിരെ പൊരുതാനായി പുതിയ സംവിധാനവുമായി എത്താൻ പോവുകയാണ് വാട്സ്ആപ്പ്. സ്പാം മെസ്സേജുകളും മറ്റ് വിധത്തിലുള്ള തെറ്റായ കാര്യങ്ങൾക്കും വേണ്ടി വാട്സ്ആപ്പ് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയാൽ, യൂസർമാരെ പുതിയ ചാറ്റിൽ ഏർപ്പെടുന്നതിൽ നിന്ന് വിലക്കുമെന്നാണ് കമ്പനി മുന്നറിയിപ്പ് നൽകുന്നത്.

നിങ്ങൾ മറ്റുള്ളവർക്ക് ശല്യമാകുന്ന വിധത്തിൽ സ്ഥിരമായി എന്തെങ്കിലും പ്രമോഷണൽ ഉള്ളടക്കമോ മറ്റോ സന്ദേശമായി അയക്കുന്ന ആളാണെങ്കിൽ നിങ്ങൾക്കും ഇത്തരം നിയന്ത്രണങ്ങൾ വന്നേക്കാം.

വാട്സ്ആപ്പ് ബീറ്റയുടെ ഏറ്റവും ആൻഡ്രോയിഡ് പതിപ്പായ 2.24.10.5-ലാണ് WABetaInfo പുതിയ ഫീച്ചർ ക​ണ്ടെത്തിയത്. പുതിയ ചാറ്റ് ആരംഭിക്കുന്നതിൽ നിന്ന് യൂസർ അക്കൗണ്ടിനെ നിയന്ത്രിക്കുന്നതിനുള്ള ഫീച്ചർ പ്ലാറ്റ്‌ഫോം പരീക്ഷിക്കുന്നതായി WABetaInfo പറയുന്നു. ആപ്പിനുള്ളിലെ ചില ലംഘനങ്ങൾക്കുള്ള പിഴയായി, ഈ നിയന്ത്രണം ഒരു നിശ്ചിത സമയത്തേക്ക് നിലനിൽക്കും.

നിങ്ങൾക്ക് തഴെയുള്ള സ്ക്രീൻഷോട്ടിൽ, ഒരു പുതിയ ചാറ്റ് ആരംഭിക്കാൻ ​ശ്രമിക്കുമ്പോൾ “നിങ്ങളുടെ അക്കൗണ്ട് ഇപ്പോൾ നിയന്ത്രിതമാണ്” എന്ന് പ്രസ്താവിക്കുന്ന ഈ പോപ്പ്-അപ്പ് സന്ദേശം കാണിക്കും.

വാട്ട്‌സ്ആപ്പ് ഈ പ്രവർത്തനങ്ങൾ എങ്ങനെ കണ്ടെത്തുന്നു എന്നതിനെക്കുറിച്ചും, WABetaInfo വിശദമായി പറയുന്നുണ്ട്. സ്‌പാം പോലുള്ള പെരുമാറ്റം, ഓട്ടോമേറ്റഡ്/ബൾക്ക് മെസേജിങ് അല്ലെങ്കിൽ അവരുടെ സേവന നിബന്ധനകൾ ലംഘിക്കുന്ന മറ്റ് പ്രവർത്തനങ്ങൾ എന്നിവ കണ്ടെത്തുന്നതിന് ആപ്പ് ഓട്ടോമാറ്റിക് ടൂളുകളാണ് ഉപയോഗിക്കുന്നത്. അതേസമയം, ഈ സംവിധാനം നിങ്ങളുടെ സന്ദേശങ്ങൾ വായിക്കില്ലെന്ന് വാട്സ്ആപ്പ് ഉറപ്പുനൽകുന്നുണ്ട്.

ഈ നിയന്ത്രണം ഒരു പുതിയ ചാറ്റ് ആരംഭിക്കുന്നതിൽ നിന്ന് മത്രമാണ് നിങ്ങളെ വിലക്കുന്നത്. നിയന്ത്രണത്തിന് മുമ്പ് നിങ്ങൾ ഇടപഴകിയ ചാറ്റുകളിലും ഗ്രൂപ്പുകളിലും പഴയത് പോലെ മറുപടി നൽകുന്നത് തുടരാം. ഫീച്ചർ ഇപ്പോഴും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്, എന്നാൽ ഭാവിയിൽ ഇത് നിങ്ങളുടെ വാട്ട്‌സ്ആപ്പിൽ എത്തും. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments