ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുമുന്നമിക്ക് 12 സീറ്റിൽ വിജയസാധ്യതയെന്ന് സിപിഐ എക്‌സിക്യൂട്ടിവ്. മൂന്ന് സീറ്റിൽ സിപിഐ വിജയിക്കുമെന്നും തൃശൂരും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ എക്‌സിക്യൂട്ടിവ്. വയനാട് ഒഴികെയുള്ള സീറ്റുകൾ സിപിഐക്ക് വിജയസാധ്യതയുണ്ടെന്നാണ് എക്‌സിക്യൂട്ടിവ് വിലയിരുത്തൽ.
തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രന് നേട്ടമുണ്ടാക്കാൻ കഴിയുമെന്ന് എക്‌സിക്യൂട്ടിവ് വിലയിരുത്തിയിട്ടുണ്ട്. അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 12 സീറ്റുകളിൽ വരെ വിജയസാധ്യതയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തൽ. മുസ്‌ലിം ലീഗിന്റെ സീറ്റുകളും വയനാടും ഒഴികെ മലബാറിലെ എല്ലാ സീറ്റുകളും ലഭിക്കുമെന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നതാണ്. ആറ്റിങ്ങൽ, പത്തനംതിട്ട, മാവേലിക്കര, ഇടുക്കി, ചാലക്കുടി, തൃശൂർ, പാലക്കാട്, ആലത്തൂർ, കോഴിക്കോട്, വടകര, കണ്ണൂർ, കാസർകോട് എന്നിവയാണ് എൽഡിഎഫ് വിജയ സാധ്യത കാണുന്ന മണ്ഡലങ്ങൾ.



