Sunday, November 17, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഎസ്. രാജേന്ദ്രനെ വീട്ടിലെത്തി സന്ദർശിച്ച് ബി.ജെ.പി നേതാക്കൾ; കൂടിക്കാഴ്ചയിൽ രാഷ്ട്രീയമില്ലെന്ന് പ്രതികരണം

എസ്. രാജേന്ദ്രനെ വീട്ടിലെത്തി സന്ദർശിച്ച് ബി.ജെ.പി നേതാക്കൾ; കൂടിക്കാഴ്ചയിൽ രാഷ്ട്രീയമില്ലെന്ന് പ്രതികരണം

മൂന്നാർ: സി.പി.എം നേതാവും ദേവികുളം മുൻ എം.എൽ.എയുമായ എസ്. രാജേന്ദ്രനുമായി ബി.ജെ.പി നേതാക്കൾ കൂടിക്കാഴ്ച നടത്തി. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് ജെ. പ്രമീളാദേവി, മധ്യമേഖല പ്രസിഡൻറ് എൻ. ഹരി എന്നിവരാണ് ഇക്കാ നഗറിലെ വീട്ടിലെത്തി രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയത്.

ബി.ജെ.പി നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ രാഷ്ട്രീയമില്ലെന്നും വ്യക്തിപരമായ കാര്യങ്ങൾ മാത്രമാണെന്നും എസ്. രാജേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്നാറിൽ ഉണ്ടായ അനിഷ്ട സംഭവങ്ങളെകുറിച്ചാണ് ചർച്ച നടന്നതെന്ന് ബി.ജെ.പി നേതാക്കളും പ്രതികരിച്ചു.

അതേസമയം, കേരളത്തിന്‍റെ ചുമതലയുള്ള പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടന്നതിന് പിന്നാലെ രാജേന്ദ്രൻ ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ജാവദേക്കർ ബി.ജെ.പിയിലേക്ക് ക്ഷണിച്ചെന്നും എന്നാൽ, ഇപ്പോഴില്ലെന്ന് മറുപടി നൽകിയതായും രാജേന്ദ്രൻ കൂടിക്കാഴ്ചയോട് അന്ന് പ്രതികരിച്ചത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments