പൂഞ്ച ഭീകരാക്രമണത്തിൽ ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു. വിവരം നൽകിയാൽ 20 ലക്ഷം രൂപ പ്രതിഫലം ലഭിക്കും. വ്യോമസേനയുടെ വാഹനവ്യൂഹത്തിന് നേരെയായിരുന്നു കഴിഞ്ഞ ദിവസം ആക്രമണം നടന്നത്. ഭീകരാക്രമണത്തിൽ പരുക്കേറ്റ ഒരു വ്യോമസേന ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു. ആക്രമണത്തിൽ പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്. മൂന്ന് പേരുടെ ആരോഗ്യനില തൃപ്തികരമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.
പൂഞ്ച് ഭീകരക്രമണത്തിന് ചൈനീസ് സഹായമെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിന് ഉപയോഗിച്ചത് ചൈനീസ് നിർമിത ബുള്ളറ്റുകളാണെന്നാണ് കണ്ടെത്തൽ. ആക്രമണത്തിൽ ഭീകരർ ഉപയോഗിച്ചത് M4A1, Type561 അസോൾട്ട് റൈഫിളുകളുകളാണ്. ഇവയിൽ ഉപയോഗിച്ചത് ചൈനീസ് സ്റ്റീൽ കോർ ബുള്ളറ്റുകളാണെന്ന് കണ്ടെത്തി. ചൈനീസ് സൈബർ വാർഫെയർ വിദഗ്ധർ കഴിഞ്ഞയാഴ്ച പാകിസ്ഥാൻ മിലിട്ടറിയുടെ സ്ട്രാറ്റജിക്ക് പ്ലാനിങ് ഡിവിഷൻ സന്ദർശിച്ചിരുന്നു.
ആക്രമണം നടത്തിയ ഭീകരർക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്. പൂഞ്ചിലെ ഷാസിതാർ മേഖലയിൽ പ്രത്യേക സംഘത്തെ ഹെലിക്കോപ്റ്ററിൽ എയർ ഡ്രോപ്പ് ചെയ്തു. ഭീകരർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. പൂഞ്ച് ദേശീയ പാതയിൽ വാഹന പരിശോധന കർശനമാക്കി.പൂഞ്ച് ഭീകരാക്രമണത്തിൽ ഭീകരർക്ക് മറുപടി നൽകാൻ സൈന്യം ഒരുങ്ങുകയാണ്. വാഹനവ്യൂഹത്തിന് നേരെ വെടിവൈപ്പ് ഉണ്ടായ ഷാസിതാറിന് സമീപമുള്ള വനമേഖലയിൽ തിരച്ചിലിനായി കൂടുതൽ സംഘത്തെ ഏർപ്പെടുത്തി. ആക്രമണം നടത്തിയ ഭീകരൻ പ്രദേശത്തെക്കുറിച്ച് ധാരണയുള്ളവരെന്ന് സൈനിക വൃത്തങ്ങൾ.
ഹെലികോപ്റ്ററുകളുടെയും ഡ്രോണുകളുടെയും സഹായത്തോടെയാണ് സൈനിക നടപടി വനമേഖല കേന്ദ്രീകരിച്ച് പുരോഗമിക്കുന്നത്. സേനയിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥിതി നേരിട്ട എത്തി വിലയിരുത്തിയിട്ടുണ്ട്. നിയന്ത്രണ രേഖയോട് ചേർന്ന പ്രദേശങ്ങളിൽ സൈന്യത്തിന്റെ പെട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.