ജമ്മു: സ്വിറ്റ്സർലൻഡിനെ വെല്ലുന്ന ടൂറിസ്റ്റ് കേന്ദ്രമാക്കി കശ്മീരിനെ മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് സമഗ്ര വികസനം ഉറപ്പാക്കുന്നതിൽ നിർണായകമാണെന്നും മോദി തുടർന്നു. മൗലാന ആസാദ് സ്റ്റേഡിയത്തിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമ്മു- കശ്മീരിനായുള്ള 32,000 കോടിയുടെ പദ്ധതികൾക്ക് മോദി തുടക്കം കുറിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നടപ്പാക്കുന്ന 13,500 കോടിയുടെ പദ്ധതികൾക്കും അദ്ദേഹം തുടക്കമിട്ടു. കശ്മീർ സംഘർഷത്തിന്റെ ഭൂതകാലം വിട്ട് വികസനത്തിന്റെ നാളുകളിലേക്ക് മുന്നേറുകയാണെന്ന് 30 മിനിറ്റ് നീണ്ട പ്രസംഗത്തിൽ മോദി പറഞ്ഞു.