Tuesday, January 14, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകെ.എസ്.ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു

കെ.എസ്.ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു

കോഴിക്കോട് : ആർഎംപി നേതാവ് കെ.എസ്.ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. രാത്രി എട്ട് മണിയോടെ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപത്തുള്ള വീടിന് നേരെയാണ് സ്ഫോടകവസ്തു എറിഞ്ഞത്. സ്ഫോടക വസ്തു ഗെയ്റ്റിൽ തട്ടി പൊട്ടിത്തെറിച്ചു. ബോംബാണ് എറിഞ്ഞതെന്നാണ് ആദ്യം കരുതിയത്. എന്നാൽ ബോംബ് അല്ലെന്നും പടക്കം പോലുള്ള സ്ഫോടക വസ്തുവാണിതെന്നുമാണ് പ്രാഥമിക പരിശോധനയിൽനിന്ന് മനസ്സിലായതെന്നു പൊലീസ് പറഞ്ഞു.

ബൈക്കിൽ എത്തിയവരാണു സ്ഫോടക വസ്തു എറിഞ്ഞത്. ഭീതിപരത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്ഫോടക വസ്തു എറിഞ്ഞതെന്ന് കരുതുന്നു. രണ്ട് പേർ വൈകുന്നേരം വീടിന് സമീപത്തായി ബൈക്കിൽ ചുറ്റിത്തിരിഞ്ഞതായി റിപ്പോർട്ടുണ്ട്. പൊലീസെത്തി പരിശോധനകൾ നടത്തുകയാണ്. ഇന്നലെ വടകരയിൽ യുഡിഎഫ് പരിപാടിയിൽ മുതിർന്ന സിപിഎം നേതാവ് കെ.കെ.ശൈലജയ്ക്ക് എതിരെ ഹരിഹരൻ നടത്തിയ പരാമർശം വ്യാപക വിമർശനത്തിന് വഴിവെച്ചിരുന്നു. പിന്നാലെ ഹരിഹരൻ ക്ഷമാപണം നടത്തി. കെ.കെ.രമയും ഷാഫി പറമ്പിലുമുൾപ്പെടെ ഹരിഹരനെ തള്ളിപ്പറഞ്ഞു. ഹരിഹരനെതിരെ സിപിഎം ശക്തമായ പ്രതിഷേധം നടത്തുന്നതിനിടെയാണ് വീടിന് സമീപത്ത് സ്ഫോടനമുണ്ടായത്. നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com