Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsനോര്‍ക്ക-യു.കെ വെയില്‍സ് നഴ്സിങ് റിക്രൂട്ട്മെന്റ് ജൂണില്‍

നോര്‍ക്ക-യു.കെ വെയില്‍സ് നഴ്സിങ് റിക്രൂട്ട്മെന്റ് ജൂണില്‍

തിരുവനന്തപുരം: യുനൈറ്റഡ് കിംങ്ഡമിലെ (യു.കെ) വെയില്‍സിലേക്ക് സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന നഴ്സിംങ് റിക്രൂട്ട്മെന്റ് ജൂണില്‍ എറണാകുളത്ത് നടക്കും. ജൂണ്‍ ആറ് മുതല്‍ എട്ടു വരെ ഹോട്ടല്‍ താജ് വിവാന്തയിലാണ് അഭിമുഖങ്ങള്‍. നഴ്സിങില്‍ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയും ആറുമാസത്തെ പ്രവൃത്തിപരിചയവും വേണം.

മെഡിക്കൽ, സർജിക്കൽ, എമർജൻസി, പീഡിയാട്രിക്, ന്യൂറോസർജറി, റീഹബിലറ്റേഷൻ, പെരിഓപ്പറേറ്റീവ്, അല്ലെങ്കിൽ ജനറൽ നഴ്സിംഗ് സ്പെഷ്യാലിറ്റികളിലെ പ്രവൃത്തിപരിചയമുളളവര്‍ക്ക് അപേക്ഷിക്കാം. ഇതോടൊപ്പം സ്പീക്കിങ്, റീഡിങ്, ലിസണിംഗ് എന്നിവയിൽ ഐഇഎൽടിഎസ് സ്കോർ ഏഴ് (റൈറ്റിംഗിൽ 6.5) അല്ലെങ്കിൽ സ്പീക്കിങ്, റീഡിങ്, ലിസണിങ് എന്നിവയിൽ ഒ.ഇ.ടി ബി (റൈറ്റിംഗിൽ സി+), നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (എൻ.എം.സി) രജിസ്ട്രേഷന് യോഗ്യത എന്നിവയുളളവര്‍ക്ക് അപേക്ഷിക്കാം. വിശദമായ സിവി, ഐഇഎൽടിഎസ്/ഒഇടി സ്കോര്‍ കാര്‍ഡ്, പാസ്പോർട്ടിന്റെ പകർപ്പ് എന്നിവ സഹിതം [email protected], [email protected] എന്നീ ഇ-മെയില്‍ വിലാസങ്ങളിലേയ്ക്ക് 2024 മെയ് 24 നകം അപേക്ഷ നല്‍കണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (ഇന്‍-ചാര്‍ജ്ജ്) അജിത്ത് കോളശ്ശേരി അറിയിച്ചു.

ഐ.ഇ.എൽ.ടി.എസ്/ഒ.ഇ.ടി, സി.ബി.ടി, എൻ.എം.സി അപേക്ഷ ഫീസ്, വിസ, ഫ്ലൈറ്റ് ടിക്കറ്റ് എന്നിവക്ക് റീഇന്‍ബേഴ്മെന്റിന് അര്‍ഹതയുണ്ടാകും. യു.കെയില്‍ വിമാനത്താവളത്തില്‍ നിന്നും താമസസ്ഥലത്തേയ്ക്കുളള യാത്ര, ഒരു മാസത്തെ സൗജന്യ താമസം, ഒ.എസ്.സി.ഇ പരീക്ഷയുടെ ചെലവ് എന്നിവയും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കും. എൻ.എം.സി രജിസ്ട്രേഷന് മുന്‍പ് 25,524 പൗണ്ടും എൻ.എം.സി രജിസ്ട്രേഷന് ശേഷം ബാൻഡ് 5 ശമ്പള പരിധിയും (£28,834 – £35,099) 5,199 പൗണ്ട് മൂല്യമുള്ള 5 വർഷം വരെ സ്പോൺസർഷിപ്പിനും അര്‍ഹതയുണ്ടാകും. വിശദവിവരങ്ങള്‍ www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകളില്‍ ലഭിക്കും. അല്ലെങ്കില്‍ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സവീസ്) ബന്ധപ്പെടാം. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com